HOME
DETAILS

പിന്നാക്ക വിഭാഗക്കാരുടെ നിവേദനങ്ങള്‍ ആവശ്യമായ രേഖകള്‍ ലഭിച്ചാല്‍ ഉടന്‍ തീരുമാനമെന്ന്

  
backup
January 19 2017 | 00:01 AM

%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86

 


പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് പിന്നാക്കവിഭാഗങ്ങളില്‍നിന്ന് ഇതുവരെ ലഭിച്ച നിവേദനങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് കൃത്യമായ രേഖകളുടെ അപര്യാപ്തത തടസമാകുന്നുണ്ടെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞു. കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന കമ്മീഷന്‍ സിറ്റിങിലാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്.
സാമൂഹിക-സാമ്പത്തിക സര്‍വേയുടെ റിപ്പോര്‍ട്ടും വിവിധ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങളിലുളള പ്രാതിനിധ്യവും സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. കമ്മീഷന് ഇക്കാര്യങ്ങള്‍ അടിയന്തരമായി കൈമാറണമെന്ന് കേരള ഹൈക്കോടതി ഉത്തരവിറക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സമുദായ സംഘടനകളും മുന്‍കൈ എടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ 79 കേസുകളാണ് അന്തിമ തീരുമാനത്തിനായി കമ്മീഷന്റെ പരിഗണനയിലുളളത്. പിന്നാക്കവിഭാഗങ്ങള്‍ക്ക് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമ്പോള്‍ വില്ലേജ് ഓഫിസര്‍മാര്‍ അര്‍ഹരായവര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി നിയമങ്ങള്‍ വ്യക്തമായി പഠിച്ചിരിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.
സിറ്റിങ്ങില്‍ മലബാര്‍ മേഖലയിലെ ബോയന്‍ സമുദായക്കാര്‍ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുമ്പോള്‍ മറ്റു മേഖലയിലെ ഈ സമുദായക്കാരെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ചോദ്യം ഉന്നയിച്ചുളള പരാതിയില്‍ പഴയ മലബാര്‍ ജില്ലയുടെ ഭാഗമായുളള പാലക്കാട്, മലപ്പുറം ജില്ലകളിലേയും തൃശൂര്‍ ജില്ലയിലെ മലബാര്‍ മേഖലയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലേയും റവന്യൂ ഉദ്യോഗസ്ഥരില്‍നിന്ന് ഈ വിഭാഗക്കാരുടെ ജീവിതരീതിയും വിദ്യാഭ്യാസ യോഗ്യതയും സംബന്ധിച്ച് കമ്മീഷന്‍ തെളിവെടുത്തു.
പത്തുകുടി വിഭാഗത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ഈ സമുദായ സംഘടനാ പ്രതിനിധികളില്‍ നിന്ന് മൊഴിയെടുത്തതിനു പുറമെ ഈ വിഭാഗത്തിന് പ്രത്യേക സംവരണം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിതി വിവരകണക്കുകളും കമ്മീഷന്‍ പരിശോധിച്ചു.
പാലക്കാട് ജില്ലയിലെ പപ്പടനിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് സംവരണം വേണമെന്ന ആവശ്യത്തിലും ബന്ധപ്പെട്ടവരില്‍ നിന്ന് കമ്മീഷന്‍ തെളിവെടുപ്പ് നടത്തി.
വടുക സമുദായത്തിലെ വിവിധ വിഭാഗങ്ങളെ ചേര്‍ത്ത് 'വടുക' എന്ന് നാമകരണം ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശയില്‍ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍, കിര്‍ത്താഡ്‌സ് പ്രതിനിധി എന്നിവരില്‍ നിന്നും കമ്മീഷന്‍ തെളിവെടുത്തു. നരവംശപഠനം പൂര്‍ത്തിയാക്കി തയ്യാറാക്കിയിട്ടുളള റിപ്പോര്‍ട്ട് കമ്മീഷന് ഉടന്‍ ലഭ്യമാക്കുമെന്നും കിര്‍ത്താഡ്‌സ് പ്രതിനിധി കമ്മീഷനെ അറിയിച്ചു.
റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടന്ന സിറ്റിങില്‍ മെമ്പര്‍മാരായ അഡ്വ. വി.എ. ജെറോം, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി. എ.ഡി.എം.എസ് വിജയന്‍, കമ്മീഷന്‍ അഡീഷ്ണല്‍ രജിസ്ട്രാര്‍ എം. സലിം, പിന്നാക്ക വികസനവകുപ്പ് ഡയറക്ടര്‍ വി.എസ് മുഹമ്മദ് ഇബ്രാഹിം പങ്കെടുത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  3 months ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  3 months ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  3 months ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  3 months ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  3 months ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  3 months ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  3 months ago