HOME
DETAILS
MAL
തെരുവു നായ ആക്രമണം പട്ടാമ്പിയില്‍ അഞ്ചുപേര്‍ക്ക് പരുക്ക്
backup
January 19 2017 | 00:01 AM
പട്ടാമ്പി: തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. മുതുതല- പട്ടാമ്പി റോഡില്‍ ഇന്നലെ വൈകുന്നേരമാണ് തെരുവ് നായയുടെ ആക്രമണം അരങ്ങേറിയത്. കടിയേറ്റ അഞ്ചു പേരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞെത്തിയ ജനക്കൂട്ടം തെരുവ് നായയെ പിന്നീട് കൊന്നു. നിളയോര പ്രദേശമായ പട്ടാമ്പി-മുതുതല റോഡില്‍ മാലിന്യം നിറഞ്ഞ പ്രദേശത്തും ഒഴിഞ്ഞ സ്ഥലങ്ങളിലും തെരുവ് നായകളുടെ ശല്യം അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ അറ്റാശ്ശേരി എന്‍.ആര്‍.ഇ.പിയില്‍ തെരുവ് നായ്ക്കള്‍ ആടിനെ കടിച്ചുകൊന്നു. പൊരുപ്പുംകല്ലിങ്ങള്‍ ദേവയാനിയുടെ ആടിനെയാണ് നായ്ക്കള്‍ ബുധനാഴ്ച്ച കടിച്ചുകൊന്നത്.പഞ്ചായത്തില്‍ തെരുവ് നായ്ശല്യം വീണ്ടും രൂക്ഷമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."