പൊലിസ് സ്റ്റേഷനുകളില്‍ മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം
കൊല്ലം:മാനദണ്ഡം ലംഘിച്ച് സംസ്ഥാനത്തെ റയില്‍വേ പൊലിസ് സ്റ്റേഷനുകളില്‍ സലംമാറ്റം തകൃതിയായി. ലോക്കല്‍ സ്റ്റേഷനുകളില്‍ നിന്നും എ.ആര് ക്യാംപുകളില്‍ നിന്നും ഡെപ്യൂട്ടേഷന് എത്തിയവരാണ് അപ്രതീക്ഷിത സ്ഥലം മാറ്റത്തില്‍ നട്ടം തിരിയുന്നത്. പ്രമുഖ ഭരണകക്ഷിയുടെ സ്വാധീനത്തില്‍ ക്രമവിരുദ്ധമായാണ് സ്ഥലം മാറ്റുന്നത്. അഞ്ചു മുതല്‍ ഏഴുവര്‍ഷം വരെ ആര്.പി സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നവരെ നിലനിര്‍ത്തി ഒരുവര്‍ഷത്തിനു മുന്‍പു എത്തിയവരെയാണ് കൂടുതലും സ്ഥലം മാറ്റുന്നത്. എന്നാല്‍ മാനദണ്ഡം ലംഘിച്ച് ആരെയും സ്ഥലംമാറ്റില്ലെന്നു നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി അറിയാതെയാണ് സ്ഥലം മാറ്റമെന്നാണ് അറിയുന്നത്. ആര്.പി സ്റ്റേഷനുകളില്‍ നാനൂറോളം പൊലിസുകാരാണുള്ളത്. എറണാകുളം, കോട്ടയം, പുനലൂര്‍ എന്നിവടങ്ങളില്‍ സ്ഥലം മാറ്റ ലിസ്റ്റ് പുറത്തുവന്നിരുന്നു. ഭരണ അനുകൂല സംഘടനയില്‍ അംഗമല്ലാത്തവരെ മൊത്തത്തില്‍ സ്ഥലം മാറ്റാനാണ് തീരുമാനമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."