മോദി സൃഷ്ടിച്ചത് ന്യൂജന്‍ ബാങ്കുകള്‍ക്ക് കൊള്ളയടിക്കാനുള്ള സാഹചര്യം: ചെന്നിത്തല
തിരുവനന്തപുരം:ന്യൂജനറേഷന്‍ ബാങ്കുകള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരമാണ് മോദി സര്‍ക്കാര്‍ വരുത്തിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സഹകാരികളുടെ രാജ്ഭവന്‍ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിന്റെ പേരില്‍ സഹകരണ മേഖലയെ തകര്‍ത്ത് ന്യൂജനറേഷന്‍ ബാങ്കുകള്‍ക്ക് അടിയറവ് വയ്ക്കാനുള്ള നീക്കം നടക്കില്ല. നോട്ട് നിരോധനം കാരണം കൂടുതല്‍ ദുരിതം അനുഭവപ്പെട്ടത് സഹകരണ മേഖലക്കാണ്. 50 ദിവസം കഴിഞ്ഞാല്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കില്‍ എന്നെ തൂക്കിലേറ്റൂ എന്ന് പറഞ്ഞ പ്രധാനമന്ത്രിയെ ഇന്ന് കാണാനില്ല. സഹകരണ മോഖലയെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നോട്ട് വച്ച നിര്‍ദേശം പോലും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഇതര സംസ്ഥാനങ്ങള്‍ നോട്ട് നിരോധന പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ കേരളം ഒന്നും സ്വീകരിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.
വി.എം സുധീരന്‍, ഉമ്മന്‍ചാണ്ടി, കെ.പി.എ മജീദ്, തമിഴ്‌നാട് മുന്‍ പി.സി.സി പ്രസിഡന്റ് കെ.വി തങ്കബാലു, കെ മുരളീധരന്‍ എം.എല്‍.എ, ജോണിനെല്ലൂര്‍, സി.പി ജോണ്‍, വി.ഡി സതീശന്‍, വി.എസ് ശിവകുമാര്‍, കരകുളം കൃഷ്ണപിള്ള, ബീമാപള്ളി റഷീദ്, തോന്നയ്ക്കല്‍ ജമാല്‍, എ.എ അസീസ്, ശരത്ചന്ദ്രപ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."