HOME
DETAILS

സമസ്ത നിര്‍വഹിക്കുന്നത് പ്രവാചക ദൗത്യം: കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍

  
backup
January 19 2017 | 03:01 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b9%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d


കല്‍പ്പറ്റ: ഭൂമിയില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിന് ആധാരമായ നന്മയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനു നിയുക്തരായ പ്രവാചകന്‍മാരുടെ സ്വഭാവ ഗുണങ്ങള്‍ സ്വായത്തരാക്കിയവരാണ് യഥാര്‍ഥ പണ്ഡിതരെന്നും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ഒന്‍പതര പതിറ്റാണ്ട് കാലമായി നേതൃത്വം കൊടുത്ത വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മുതല്‍ കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍ വരെയുള്ള വിടപറഞ്ഞ മഹാന്മാരെല്ലാ ഈ ഗണത്തിലുള്ളവരായിരുന്നുവെന്നും സമസ്ത സെക്രട്ടറി കൊയ്യോട് പി. പി ഉമര്‍ മുസ്്‌ലിയാര്‍ പറഞ്ഞു.
സമസ്ത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശംസുല്‍ ഉലമയുടെ 21ാമത് ഉറൂസ് മുബാറകും കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്‌ലിയാര്‍ അധ്യക്ഷനായി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി.
വി. മൂസക്കോയ മുസ്‌ലിയാര്‍, എം. ഹസന്‍ മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, പാലത്തായി മൊയ്തു ഹാജി, പി.സി ഇബ്‌റാഹീം ഹാജി, കെ.സി മമ്മുട്ടി മുസ്്‌ലിയാര്‍, ടി.സി അലി മുസ്‌ലിയാര്‍, പി.എ ആലി ഹാജി, ഇബ്‌റാഹീം ഫൈസി വാളാട്, പി. ഇബ്‌റാഹീം ദാരിമി, ഇബ്‌റാഹീം ഫൈസി പേരാല്‍, ശൗകത്തലി മൗലവി വെള്ളമുണ്ട സംബന്ധിച്ചു.
പ്രാര്‍ഥനാ സംഗമത്തിന് പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ എസ.് മുഹമ്മദ് ദാരിമി സ്വാഗതവും കണ്‍വീനര്‍ ഹാരിസ് ബാഖവി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago