HOME
DETAILS
MAL
വിവാഹ ക്ഷണക്കത്ത് നിര്‍മിച്ച് വ്യത്യസ്തനായി ജോസ്
backup
January 20 2017 | 02:01 AM
എരുമപ്പെട്ടി: വര്‍ണ്ണപ്പൊലിമയുടെ അകമ്പടിയോ നവമാധ്യമത്തിന്റെ കടന്നുകയറ്റമോ ഇല്ലാതെ തീര്‍ത്തും തന്റേതായ ശൈലിയില്‍ മകന്റെ വിവാഹ ക്ഷണക്കത്ത് നിര്‍മ്മിച്ച് വ്യത്യസ്തനാവുകയാണ് എരുമപ്പെട്ടിയിലെ ആധാരമെഴുത്തുകാരന്‍ ജോസ്. ചൂണ്ടല്‍ സ്വദേശിയായ ജോസ് മകന്റെ വിവാഹ ക്ഷണക്കത്ത് ഒറ്റനോട്ടത്തില്‍ ആധാരമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
തന്റെ സ്വന്തം കൈപടയില്‍ ആധാരമെഴുത്ത് ശൈലിയിലുള്ള ക്ഷണിതവും വധൂവരന്മാരുടെ ഫോട്ടോയോടൊപ്പം വിരലടയാളവും പതിച്ചാണ് ക്ഷണക്കത്ത് അടിച്ചിരിക്കുന്നത്. ജോസ് ആനി ദമ്പതികളുടെ മകന് ആന്‍ജോ ഫ്രാങ്ക്ളിന് കണയന്നൂര്‍ മധുരമിറ്റത്ത് കാര്‍മ്മല്‍ ജോണ്‍ റീത്ത ദമ്പതികളുടെ മകള്‍ മേരിരേഷ്മ എന്നിവരുടെ വിവാഹക്ഷണക്കത്താണ് ബന്ധുക്കളിലും സുഹൃത്തുക്കള്‍ക്കിടയിലും കൗതുകമുണര്‍ത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."