ബി.ജെ.പി - സി.പി.എം സംഘട്ടനം പരുക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു
കൊണ്ടോട്ടി: വാഴയൂര്‍ പുതുക്കോട് ഒരു വര്‍ഷം മുന്‍പ് നടന്ന ബി.ജെ.പി-സി.പി.എം സംഘട്ടനത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. സി.പി.എം ചെറുകാവ് ലോക്കല്‍ കമ്മിറ്റി അംഗം പാറോളീയില്‍ പരേതനായ ഉണിച്ചുണ്ടന്റെ മകന്‍ മുരളീധരന്‍(49)ആണ് മരിച്ചത്. 2015 നവംബര്‍ 29ന് സി.പി.എം പുതുക്കോട് ബ്രാഞ്ച് ഓഫിസ് പരിസരത്തു വച്ചാണ് സംഘട്ടനമുണ്ടായത്. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ മുരളീധരന്‍ ഒരു വര്‍ഷത്തിലധികമായി ചികിത്സയിലായിരുന്നു.
അടിയേറ്റ് ബോധരഹിതനായ മുരളീധരന്‍ ദിവസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പിന്നീട് വെല്ലൂരിലും, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഇന്നലെ മരിച്ചു.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ സംസ്‌കരിച്ചു. ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ കൊണ്ടോട്ടി ഏരിയ സെക്രട്ടറിയായിരുന്നു. മാതാവ്: ശാരദ. ഭാര്യ: ഷമിത. മക്കള്‍: മിഥുന(നഴ്‌സ് ഇ.എം.എസ്.ആശുപത്രി പെരിന്തല്‍മണ്ണ), മിഥുന്‍. സഹോദരങ്ങള്‍: ശ്രീനിവാസന്‍(ചെറുകാവ് ഗ്രാമ പഞ്ചായത്ത് അംഗം),ദേവദാസന്‍, വിശ്വനാഥന്‍, ജയപ്രകാശന്‍, വിജയലക്ഷ്മി, പുഷ്പ. മുരളീധരന്റെ മരണത്തെത്തുടര്‍ന്ന് മലപ്പുറത്തെ വാഴയൂര്‍, ചെറുകാവ് പഞ്ചായത്തുകളില്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ സി.പി .എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."