മരക്കടവ് അറവ് ശാല: തൊഴിലാളികള്‍ നടത്തി വന്ന അനിശ്ചിതകാല സമരം നിര്‍ത്തി
മട്ടാഞ്ചേരി: കഴിഞ്ഞ ഒമ്പത് വര്‍ഷമായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ മട്ടാഞ്ചേരി മരക്കടവിലെ അറവ് ശാല പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചി മീറ്റ് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു മാസക്കാലമായി നടത്തി വന്ന സത്യാഗ്രഹ സമരം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.
നഗരസഭ ഫോര്‍ട്ട്കൊച്ചി സോണല്‍ ഓഫിസിന് മുന്നില്‍ നടന്നു വന്ന സമരമാണ് താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ഇന്നലെ രാവിലെ മേയര്‍ അസോസിയേഷന് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. മേയറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ അറവ് ശാല മരക്കടവില്‍ തന്നെ പുനര്‍ നിര്‍മിച്ച് നല്‍കുമെന്ന് മേയര്‍ ഉറപ്പ് നല്‍കിയതായി സമര സമിതി നേതാക്കള്‍ പറഞ്ഞു.
തൊഴിലാളികള്‍ അറവിനായി താല്‍ക്കാലികമായി സ്ഥലം കണ്ടെത്തിയാല്‍ പ്രദേശവാസികള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ നഗരസഭ എന്‍.ഒ.സി നല്‍കുമെന്ന് അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു.യോഗത്തില്‍ നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്പേഴ്സന് ഷൈനി മാത്യൂ, ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് വി.കെ മിനിമോള്‍, കൗണ്‍സിലര്‍ സുനിത അഷറഫ്, അസി. എന്‍ജിനീയര്‍ എസ്.ഡി രാജന്, സമര സമിതി ഭാരവാഹികളായ എ.കെ ഫസലുദ്ധീന്‍, ജെ.എ റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം കൗണ്‍സിലര്‍ സീനത്ത് റഷീദ് ഉല്‍ഘാടനം ചെയ്തു. എം.എം സലീം, കെ.ബി സലാം, നാസര്‍ നാക്കാട്ട്, എ ജലാല്‍, സി.ബി അലി എന്നിവര്‍ സംസാരിച്ചു. എ.കെ ഫസലുദ്ധീന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."