കാണാതെ പോകരുത് ഈ 100 താരങ്ങളെ
കണ്ണൂര്‍: കലോത്സവം തുടങ്ങിയതു മുതല്‍ രാപ്പകലില്ലാതെ ഭക്ഷണശാലയില്‍ കൈമെയ് മറന്ന് ഇവരുണ്ട്. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ കായികതാരങ്ങളായ 100 പെണ്‍കുട്ടികള്‍.
വെളുപ്പിന് അഞ്ചു മണിക്ക് പൊലിസ് പരേഡ് ഗ്രൗണ്ടിലെ കഠിന പരിശീലനത്തിനു ശേഷം രാവിലെ ഏഴോടെ സംസ്ഥാന കലോത്സവത്തിന്റെ ഭക്ഷണപ്പുരയിലെ വിളമ്പുകാരായി എത്തുന്നവര്‍. രാത്രി 10 വരെ ഏല്‍പ്പിച്ച ജോലികള്‍ ഭംഗിയായിനിര്‍വഹിച്ച് ഇവരുണ്ട്.
ഉച്ചയൂണിന് വിളമ്പുകാരായി അധ്യാപകരെത്തുന്നുണ്ടെങ്കിലും വൈകുന്നേരത്തെ ചായയും രാത്രിയിലെ ഊണിനും ഇവരാണ് പ്രധാന വിളമ്പലുകാര്‍. കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഇവര്‍ പഠിക്കുന്നത്.
എല്ലാം കഴിഞ്ഞ് രാത്രി ഏറെ വൈകി ഹോസ്റ്റലിലെത്തി തല ചായ്ക്കുന്ന ഇവരുടെ പ്രയത്‌നവും കലോത്സവതിരക്കില്‍ കാണാതെ പോകരുത്. കലോത്സവത്തിനു നല്‍കുന്ന പ്രാധാന്യമൊന്നും സ്‌കൂള്‍ മീറ്റിനു ലഭിക്കാറില്ലെങ്കിലും കലാപ്രതിഭകള്‍ക്കായി താരങ്ങളുടെ പൂര്‍ണ മനസുണ്ട്.
ജില്ലാ സ്്കൂള്‍ മീറ്റ് ഉള്‍പ്പെടെ ഓടിത്തളര്‍ന്നെത്തുന്ന താരങ്ങള്‍ക്ക് ഇന്നും കുടിവെള്ളം പോലും കിട്ടാറില്ല.
സബ്ജില്ലാ കലോത്സവം മുതല്‍ സംസ്ഥാന കലോത്സവം വരെ കൂറ്റന്‍ ഭക്ഷണശാലയില്‍ പായസം ഉള്‍പ്പെടെ സദ്യ നല്‍കുമ്പോഴും കായികമത്സരത്തോടും താരങ്ങളോടും വിവേചനം തുടരുമ്പോഴാണ് സാന്നിധ്യം കൊണ്ട് ഇവര്‍ താരങ്ങളാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."