
ഫൈസല്‍ വധം: പൊലിസ് അനാസ്ഥക്കെതിരേ പ്രതിഷേധമിരമ്പി ചെമ്മാട് ടൗണും ദേശീയപാതയും ഉപരോധിച്ചു
തിരുരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും അന്വേഷണം അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ചും സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ ചെമ്മാട് ടൗണും കക്കാട് ദേശീയ പാതയും ഉപരോധിച്ചു. അന്വേഷണ സംഘത്തെ മാറ്റി നിയമിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഗൂഢാലോചന കേന്ദ്രങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുക, കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക, ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫൈസലിന്റെ കുടുംബത്തിന്റെ നേതൃത്വത്തിലാണ് സമരം നടത്തിയത്. രാവിലെ 10 ന് ആരംഭിച്ച സമരം രണ്ടിടങ്ങളിലായി വൈകീട്ട് ആറര വരെ നീണ്ടു.
കാലത്ത് പത്തിന് ചെമ്മാട് ടൗണിലാണ് ഉപരോധം ആരംഭിച്ചത്. ഉച്ചയോടെ തിരൂര്‍ ആര്.ഡി.ഒ. ടി.വി സുഭാഷിന്റെ നേതൃത്വത്തില്‍ സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി പ്രതിനിധികള്‍ തഹസില്‍ദാര്‍ ഗോപാലകൃഷ്ണന് , ഡിവൈ.എസ്.പി സുരേഷ്കുമാര്‍, തിരൂരങ്ങാടി സി.ഐ ബാബുരാജ് എന്നിവരുമായി ഏറെ നേരം ചര്‍ച്ച നടത്തി. എസ്.പിയുടെ നേതൃത്വത്തിലുള്ള നിലവിലെ സംഘത്തെ മാറ്റി അന്വേഷണം നടത്തണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടെങ്കിലും ആര്.ഡി.ഒ, കലക്ടര്‍ എന്നിവര്‍ക്ക് ഉറപ്പ് നല്‍കാനായില്ല.
രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ച പരാജയപ്പെട്ടതിനെതുടര്‍ന്ന് പി.കെ അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് രണ്ടരയോടെ ഉപരോധം ദേശീയപാതയില്‍ കക്കാട്ടേക്ക് മാറ്റുകയായിരുന്നു.
ഫൈസലിന്റെ പിതാവ് അനന്തകൃഷ്ണന് നായര്‍, മാതാവ് ജമീല, സഹോദരിമാരായ കവിത, സുവിത, ഇവരുടെ മക്കള്‍, ഫൈസലിന്റെ മക്കളായ ഫഹദ്, ഫായിസ്, ഫര്‍സാന, മറ്റു കുടുംബാംഗങ്ങള്‍ തുടങ്ങി സ്ത്രീകളുള്‍പ്പെടെ ആയിരങ്ങളാണ് സമരത്തിനിറങ്ങിയത്. ചെമ്മാട് ടൗണിലും, കക്കാട് ദേശീയപാതയിലും മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം തമ്പടിച്ചിരുന്നു.
അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന് കൈമാറിയതായി ഐ.ജിയുടെ ഉത്തരവ് ലഭിച്ചതോടെ വൈകീട്ട് ആറരയോടെയാണ് ഉപരോധം ആവസാനിപ്പിച്ചത്. ചെമ്മാട് ടൗണില്‍ ഉപരോധസമരം പി.കെ.അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്
Kerala
• a day ago
മുസ്ലിം ആഗോള തലത്തിൽ വൻ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്! റിപ്പോർട്ട് പുറത്ത് വിട്ട് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്
International
• a day ago
റേഞ്ച് ഇല്ല; പരാതികൾക്കൊടുവിൽ നിയമപോരാട്ടം, മലപ്പുറം സ്വദേശി നഷ്ടപരിഹാരമായി നേടിയത് 15000 രൂപ
Tech
• a day ago
ചൂടോട് ചൂട്.... അതീവ ജാഗ്രതാമുന്നറിയിപ്പ് ശ്രദ്ധിക്കണേ
Weather
• a day ago
കക്കട്ടില്‍ വയോധികനെ വെട്ടി പരിക്കേല്പിച്ചയാള് പിടിയില്‍; മഴക്കോട്ട് ധരിച്ചു, മാസ്ക് കൊണ്ട് മുഖം മറച്ചു, കൊടുവാളുമായി ജനമധ്യത്തില്‍ ആക്രമണം
Kerala
• a day ago
ഇന്റർനെറ്റ് വിപ്ലവത്തിന്റെ പുതിയ അധ്യായം; മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ, എയർടെലിന് പിന്നാലെ ജിയോയുമായി കരാർ
Business
• a day ago
തടികൂടുമോ എന്ന ആശങ്ക,ഡയറ്റുകള്‍ക്ക് പിന്നാലെ....; 18കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ ആര്‍ക്കും വരാം, അറിയാം 'അനോറെക്സിയ നെര്‍വോസ'യെ
Health
• a day ago
ശസ്ത്രക്രിയക്കിടെ കുടല് മുറിഞ്ഞ് അണുബാധ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീട്ടമ്മ ചികിത്സാപ്പിഴവ് മൂലം വീട്ടമ്മ മരിച്ചെന്ന് ആരോപണം
Kerala
• a day ago
'ഗസ്സയില്‍ വീണ്ടും മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്റാഈല്‍; ഒരു കുഞ്ഞടക്കം എട്ടു മരണം
International
• a day ago
പിടി തരാതെ പൊന്ന്; ഇന്നലെ വില കുറഞ്ഞു...ഇന്ന് കൂടി
Business
• a day ago
തൃശൂരിൽ നിർത്തിയിട്ട ലോറിക്കു മേൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം; പാലക്കാട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് ഡൈവർ മരിച്ചു
Kerala
• a day ago
യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ
Kerala
• a day ago
റഷ്യ- ഉക്രൈന് യുദ്ധത്തിന് താല്‍ക്കാലിക വിരാമം?; യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്കി
International
• a day ago
കവര്‍ കാണണോ... വന്നോളൂ കൊച്ചിക്ക്- ഇടകൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ ബയോലൂമിനസെൻസ് പ്രതിഭാസം കാണാം
Kerala
• a day ago
കറന്റ് അഫയേഴ്സ്-11-03-2025
PSC/UPSC
• 2 days ago
സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും
Kerala
• 2 days ago
മണിപ്പൂരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര് മരിച്ചു, 13 പേര്‍ക്ക് പരുക്ക്
National
• 2 days ago
അമിത വേഗത അപകട സാധ്യത വർധിപ്പിക്കുന്നു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്
oman
• 2 days ago
ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഏഴു വയസ്സുകാരന് മരിച്ചു; അപകടം കളിക്കുന്നതിനിടെ
Kerala
• a day ago
പാകിസ്ഥാനില്‍ തട്ടിയെടുത്ത ട്രയിനിലെ 80 പേരെ മോചിപ്പിച്ചു; 30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു, ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന
International
• a day ago
റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു
International
• 2 days ago