വിജയ്മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി
ബംഗളൂരു: വായ്പ തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍ അനുമതി നല്കി.
വിജയ് മല്യയുടെ സ്വത്ത് കണ്ടുകെട്ടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോഷ്യമാണ് ട്രൈബ്യുണലിനെ സമീപിച്ചത്. വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപയാണ് മല്യ വായ്പയായി എടുത്തത്.
മൂന്ന് വര്‍ഷമായി നിലനിന്ന നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമാവുന്നത്.
വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ കുടിശിക വരുത്തിയശേഷം ഇന്ത്യയില്‍ നിന്നും മുങ്ങിയ മല്യ ഇപ്പോള്‍ ലണ്ടനിലാണ് കഴിയുന്നത്.
മല്യക്കെതിരായ വിവിധ കേസുകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
പലതവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."