HOME
DETAILS

ജെല്ലിക്കെട്ട്; ഖത്തറില്‍ തമിഴരുടെ ഐക്യദാര്‍ഢ്യം

  
backup
January 20 2017 | 18:01 PM

insolidarity-with-jellikkettu-tamil-qatar-malayalam-news

ദോഹ: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രിം കോടതി വിധി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പൊതുജനങ്ങള്‍ നടത്തുന്ന സമരത്തിന് ഖത്തറിലെ തമിഴ് മക്കളുടെ ഐക്യദാര്‍ഢ്യം. സോഷ്യല്‍ മീഡിയകള്‍ വഴി നടത്തിയ ആഹ്വാനപ്രകാരം കോര്‍ണിഷിനു സമീപത്ത് ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം പാര്‍ക്കില്‍ ആയിരത്തോളം പേരാണ് ഒരുമിച്ച് കൂടിയത്. തമിഴ്‌നാട്ടിന്റെ സാംസ്‌കാരിക പൈതൃകമാണ് ജെല്ലിക്കെട്ടെന്നും അതുകൊണ്ടാണ് ഖത്തറിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നായ ഇസ്‌ലാമിക് മ്യൂസിയം പരിസരം പ്രതിഷേധത്തിനായി തിരഞ്ഞെടുത്തതെന്നും കോയമ്പത്തൂര്‍ സ്വദേശിയായ ശബരി പറഞ്ഞു.

വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് വഴി നടത്തിയ ആഹ്വാനം പ്രകാരം 24 മണിക്കൂര്‍ കൊണ്ടാണ് ഇത്രയും പേര്‍ ഒരുമിച്ച് കൂടിയതെന്നും അദ്ദേഹം വ്യക്തമാക്കി. ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കുക എന്നെഴുതിയ ബാനറുയര്‍ത്തി തികച്ചും സമാധാനപരമായ രീതിയിലുള്ള ഐക്യദാര്‍ഡ്യവും പ്രതിഷേധവുമാണ് പാര്‍ക്കില്‍ നടന്നത്.

അതിനിടെ ജെല്ലിക്കെട്ടു നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപെട്ട് പ്രധാനമന്ത്രിക്ക് ഹരജി നല്‍കാന്‍ ഖത്തര്‍ തമിഴര്‍ സംഘം ഒപ്പുശേഖരണം നടത്തി. ദോഹയിലെ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളിനു സമീപത്തെ തമിഴ് ഇല്ലം ഓഫിസില്‍ നടന്ന ഒപ്പുശേഖരണത്തില്‍ പങ്കെടുത്തവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചും പോസ്റ്ററുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു.

തമിഴ്‌നാടിന്റെ കാര്‍ഷിക കായികാഘോഷത്തിന്റെ പാരമ്പര്യം കാക്കാന്‍ തമിഴ്മക്കള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഖത്തര്‍ തമിഴര്‍ സംഘം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ശേഖരിച്ച ആയിരത്തില്‍പരം പേരുടെ ഒപ്പുകളടങ്ങിയ ഹരജി പ്രധാനമന്ത്രിക്കുസമര്‍പ്പിക്കാനായി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി കുമരന് കൈമാറും.

ഹരജിയുടെ കോപ്പി പ്രധാനമനന്ത്രിയുടെ ഓഫിസിലേക്ക് മെയില്‍ ചെയ്യുമെന്നും ഖത്തര്‍ തമിഴര്‍ സംഘം ഭാരവാഹികള്‍ പറഞ്ഞു. ഖത്തര്‍ തമിഴര്‍ സംഘം പ്രസിഡന്റ് ദുരൈസാമി കുപ്പന്‍ , വൈസ് പ്രസിഡന്റ് ഗൗരിശങ്കര്‍ തുടങ്ങിയവര്‍ ഒപ്പുശേഖരണത്തിനു നേതൃത്വം നല്‍കി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago