HOME
DETAILS
MAL
ടീസ്റ്റാ സെറ്റല്‍വാദിന്റെ കേസില്‍ അടുത്ത മാസം അന്തിമ വാദം കേള്‍ക്കും
backup
January 21 2017 | 05:01 AM
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റാ സെറ്റല്‍വാദിനും അവരുടെ രണ്ട് എന്‍.ജി.ഓകള്ക്കുമെതിരിലുള്ള കേസില്‍ അടുത്ത മാസം സുപ്രിം കോടതി അന്തിമ വിധി കേള്‍ക്കും. അടുത്ത മാസം 21നാണ് വാദം കേള്‍ക്കുക.
സാമ്പത്തിക ക്രമക്കേടും അനധികൃത വിദേശ ഫണ്ട് പിരിവും ആരോപിച്ച് ഇവരുടെ സ്വത്തുക്കള്‍ നേരത്തെ അഹ്മദാബാദ് പൊലിസ് മരവിപ്പിച്ചിരുന്നു. ജസ്റ്റിസ് ദീപക് മിശ്രയും ആര്. ഭാനുമതിയുമടങ്ങുന്ന സുപ്രിം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ടീസ്റ്റക്കും ഭര്‍ത്താവ് ജാവേദ് ആനന്ദിനും വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലും ഹാജരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."