സഊദിയില്‍ സാമ്പത്തിക പ്രതിസന്ധി തീര്‍ന്നതായി സാമ്പത്തിക മേധാവി
ജിദ്ദ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചതായി സഊദി മോണിറ്ററി ഏജന്‍സി മേധാവി അഹമദ് അല്‍ഖലീഫ് അറിയിച്ചു.
കരാര്‍ കമ്പനികള്‍ക്കുള്ള 270 ബില്യന്‍ റിയാല്‍ കുടിശിക കൊടുത്തു വീട്ടിയതായും അദ്ദേഹം പറഞ്ഞു.
ലണ്ടനിലെ ഡവോസ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനത്തെിയ സഊദി മോണിറ്ററി ഏജന്‍സി മേധാവി അഹ്മദ് അല്‍ഖലീഫി അമേരിക്കന്‍ ചാനലായ ബ്ലൂംബര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടം സഊദി മറികടന്നെന്ന് വ്യക്തമാക്കിയത്.
2016ല്‍ രാജ്യത്ത് നിലനിന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രയാസത്തെ സഊദി തരണം ചെയ്തിട്ടുണ്ട്. പെട്രോള്‍ വിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടന്ന് കരാര്‍ കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശികയില്‍ 270 ബില്യന്‍ റിയാല്‍ സര്‍ക്കാര്‍ ഇതിനികം കൊടുത്തു വീട്ടിയിട്ടുണ്ട്.
2017ലെ സാമ്പത്തിക ബജറ്റ് സഊദിയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ അനുയോജ്യമായതാണ്. ജപ്പാനിലെ ടോക്കിയോ മിസ്തുബിഷി ബാങ്കിന് സഊദിയില്‍ ശാഖകള്‍ തുറക്കാന്‍ അംഗീകാരം നല്‍കിയത് വന്‍ സാമ്പത്തിക കുതിപ്പ് പ്രതീക്ഷിച്ചാണെന്ന് മോണിറ്ററി ഏജന്‍സി മേധാവി വിശദീകരിച്ചു.
വിദേശ കടം കുറക്കാനും നവംബറില്‍ കരാറിലായ 55 ബില്യന്‍ റിയാല്‍ കൊടുത്തു വീട്ടാനും സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിലൂടെ രാജ്യത്ത് സാമ്പത്തിക ഉണര്‍വുണ്ടാവുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. രാഷ്ട്രത്തിന് ആവശ്യമായ സമ്പത്തിന്റെ 60 ശതമാനം നല്‍കാന്‍ ഇതിലൂടെ സ്വകാര്യ മേഖലക്ക് സാധിക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."