HOME
DETAILS

നവാസ് ശരീഫ് സഊദിയില്‍

  
backup
January 01 2018 | 03:01 AM

%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ഇസ്‌ലാമാബാദ്: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് രാജ്യംവിട്ടു. പാനമ അഴിമതി കേസില്‍ അയോഗ്യനാക്കപ്പെട്ട ശരീഫ് കഴിഞ്ഞ ദിവസം സഊദി എയര്‍ലൈന്‍സ് വഴി സഊദി അറേബ്യയിലെത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് സൈന്യവുമായി നവാസ് ശരീഫിന്റെ കുടുംബം രഹസ്യ കരാറിലെത്തിയതായി ആരോപണമുയരുന്നതിനിടെയാണ് പുതിയ നീക്കം.
ശനിയാഴ്ച രാത്രി തന്നെ ശരീഫ് റിയാദിലെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സല്‍മാന്‍ രാജാവുമായും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും തമ്മില്‍ നവാസ് ശരീഫ് കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. കൂടിക്കാഴ്ചയില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ്(പി.എം.എല്‍-എന്‍) അറിയിച്ചു. ശരീഫിന്റെ ഇളയ സഹോദരനും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ശഹബാസ് ശരീഫ് കഴിഞ്ഞ ബുധനാഴ്ച സഊദി സന്ദര്‍ശിച്ചിരുന്നു. സഊദി സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തിലായിരുന്നു അദ്ദേഹം റിയാദിലെത്തിയത്. നവാസ് ശരീഫിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായായിരുന്നു ശഹബാസിന്റെ സന്ദര്‍ശനം എന്നാണ് അറിയുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് 67കാരനായ നവാസ് ശരീഫിനെ പാക് സുപ്രിംകോടതി അയോഗ്യനാക്കിയത്. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി പദവി രാജിവയ്ക്കുകയായിരുന്നു. പാനമ അഴിമതിയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് മക്കളും മരുമക്കളും അടക്കമുള്ള നവാസ് ശരീഫിന്റെ കുടുംബത്തിനെതിരേയുള്ളത്. കേസില്‍ കോടതി ഇതുവരെ ശിക്ഷാവിധി പുറപ്പെടുവിച്ചിട്ടില്ല.
ശരീഫിന്റെ രാഷ്ട്രീയഭാവിക്ക് അന്ത്യം കുറിക്കുന്നതായിരുന്നു കോടതി വിധി. എന്നാല്‍, കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്.
ശരീഫിന്റെ സഊദി സന്ദര്‍ശനത്തിനെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ രാഷ്ട്രീയതലത്തില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടക്കുന്നതായുള്ള ആരോപണം തെളിയിക്കുന്നതാണ് സന്ദര്‍ശനമെന്ന് പാക് പ്രതിപക്ഷ നേതാവ് സയ്യിദ് ഖുര്‍ശിദ് ഷാ ആരോപിച്ചു. പാകിസ്താന്റെ ആഭ്യന്തര വിഷയങ്ങളില്‍ വിദേശികള്‍ ഇടപെടുന്നത് തെറ്റാണ്. പാക് സര്‍ക്കാരിനും ശരീഫിനുമിടയില്‍ അനുരഞ്ജനത്തിനായി സഊദി ഇടപെടുകയാണെങ്കില്‍ അത് രാജ്യത്തിന്റെ പരാജയമാണെന്നും ഒരു ആണവ ശക്തിയായ രാജ്യത്തിനു സ്വന്തം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കാത്തത് നാണക്കേടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago