ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ 196 ഇന്ത്യക്കാര്‍
ദോഹ: രാജ്യത്തെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 196 ഇന്ത്യക്കാരാണുള്ളതെന്ന് ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസിന് ശേഷം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നാടുകടത്തല്‍ കേന്ദ്രത്തില്‍ 82 പേരാണുള്ളത്. ഇവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ 64 അടിയന്തര സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന്് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന 19 പേര്‍ക്ക്് വിമാന ടിക്കറ്റും വിതരണം ചെയ്തു.
ഈ വര്‍ഷം നടന്ന 12 ഓപണ്‍ ഹൗസുകളിലായി ലഭിച്ച 66 പരാതികളില്‍ 56 എണ്ണം ഇതിനകം പരിഹരിച്ചു. പത്തെണ്ണം പരിഹാര നടപടികളിലാണ്. ഡിസംബറില്‍ എംബസി അഞ്ചു കോണ്‍സുലര്‍ ക്യാംപുകളാണ് സംഘടിപ്പിച്ചത്. സല്‍വ, മിസൈദ്, അല്‍ഖോര്‍, ദുഖാന് സിക്രീത്ത്, അല്‍ശമാല്‍ എന്നിവിടങ്ങളില്‍ നടത്തിയ ക്യാംപുകളിലായി ഇന്ത്യന്‍ പ്രവാസികള്‍ക്ക് 154 കോണ്‍സുലര്‍ സേവനങ്ങളാണ് നിര്‍വഹിച്ചത്.
ഇന്ത്യന്‍ എംബസിയുടെ അപ്പെക്സ് സംഘടനയായ ഇന്ത്യന്‍ കമ്യൂനിറ്റി ബെനവലന്റ്് ഫോറത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞ വരുമാനമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്് മരുന്നുകളും ഭക്ഷണവും വിതരണം ചെയ്തു. ഡിസംബറില്‍ 37 ഇന്ത്യക്കാര്‍ക്ക്് ഐ.സി.ബി.എഫിന്റെ സഹായം ലഭിച്ചു.
ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ ദിവസം നടന്ന ഓപണ്‍ ഹൗസില്‍ വേതനം വൈകല്‍, കരാര്‍ വ്യവസ്ഥകളിലെ ലംഘനം എന്നിവയുള്‍പ്പടെയുള്ള തൊഴിലാളികളുടെ പരാതികള്‍ പരിഗണിച്ചു. അംബാസഡര്‍ പി. കുമരന് പുറമെ എംബസി തേര്‍ഡ് സെക്രട്ടറി (ലേബര്‍ കമ്യൂനിറ്റി വെല്‍ഫെയര്‍) എം. അലീം, ഐ.സി.ബി.എഫ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂര്‍, ജനറല്‍ സെക്രട്ടറി മഹേഷ് ഗൗഡ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."