HOME
DETAILS

പുതുവര്‍ഷത്തിലും തുടരുന്ന അക്രമം വിവാഹ വീടിനു നേരെ ബോംബേറ്

  
backup
January 02, 2018 | 7:19 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8


കണ്ണൂര്‍: ജില്ലയില്‍ പുതുവര്‍ഷം പിറന്നത് രാഷ്ട്രീയ സംഘര്‍ഷങ്ങളോടെ. മട്ടന്നൂര്‍ നടുവനാട് ആര്‍.എസ്.എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്. മുഴക്കുന്ന് തില്ലങ്കേരിയില്‍ യൂത്ത് കോണ്‍. നേതാവിന്റെ കാറും സ്‌കൂട്ടറും കത്തിച്ചു. മേലെചൊവ്വയ്ക്കടുത്തെ എടചൊവ്വയില്‍ സി. പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലെറിഞ്ഞു. നടുവനാട് കൊട്ടൂര്‍ഞ്ഞാലില്‍ ആര്‍.എസ്.എസ് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് ജിഷ്ണുവിന്റെ കൃഷ്ണപുരമെന്ന വീടിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ബോബേറുണ്ടായത്. രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ വീടിന് ബോംബെറിഞ്ഞ് രക്ഷപ്പെട്ടുവെന്നാണ് ആരോപണം. ജനല്‍ചില്ല് തകര്‍ത്ത് അകത്ത് പതിച്ച സ്റ്റീല്‍ ബോംബ് പൊട്ടിച്ചിതറി വയറിങ് സാധനങ്ങളും ടി.വിയും ഫര്‍ണിച്ചറുമുള്‍പ്പെടെ നശിച്ചു. അക്രമം നടക്കുമ്പോള്‍ വീട്ടില്‍ ജിഷ്ണുവും മാതാപിതാക്കളും സഹോദരിയുമുണ്ടായിരുന്നു. സഹോദരിയുടെ വിവാഹം ഈ മാസം എട്ടിന് നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബോംബേറുണ്ടായത്.
തില്ലങ്കേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ജവഹര്‍ ബാലവേദി മണ്ഡലം വൈസ് പ്രസിഡന്റുമായ ജിബിന്റെ വീടിനു നേരെയും അക്രമമുണ്ടായി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പിതാവ് കുന്നുമ്മല്‍ ജനാര്‍ദ്ദനന്റെ കാറും ജിബിന്റെ സ്‌കൂട്ടറും അഗ്‌നിക്കിരയായി. രാത്രി 12 വരെ പുതുവത്സരാഘോഷ പരിപാടികളില്‍ പങ്കെടുത്താണ് ജനാര്‍ദ്ദനനും കുടുംബവും വീട്ടില്‍ തിരിച്ചുവന്നത്. വാഹനങ്ങള്‍ കത്തുന്നത് കണ്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും പൂര്‍ണമായും കത്തിനശിച്ചിരുന്നു.
എടചൊവ്വയില്‍ സി.പി.എം പ്രവര്‍ത്തകന്‍ പറമ്പന്‍ സജീഷിന്റെ വീടിനു നേരെ കല്ലേറുണ്ടായി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ലുകള്‍ തകര്‍ന്നു.
പൊയിലൂരില്‍ ബി.ജെ.പി നേതാവിന്റെ വാഹനത്തിനു നേരെയും പ്രവര്‍ത്തകന്റെ വീടിനു നേരെയും ബോംബേറുണ്ടായി. കഴിഞ്ഞദിവസം രാത്രിയാണ് ബി.ജെ.പി ജില്ലാ സെക്രട്ടറി വി.പി സുരേന്ദ്രന്റെ കാറിന്റെ പിറകില്‍ ബോംബെറിഞ്ഞത്. റോഡില്‍ വീണ ബോംബ് ഉഗ്രശബ്ദത്തില്‍ പൊട്ടി. കൊളവല്ലൂര്‍ പൊലിസില്‍ പരാതി നല്‍കി. ബി.ജെ.പി പ്രവര്‍ത്തകനായ കുണ്ടന്‍ചാലില്‍ സന്തോഷിന്റെ വീട്ടുമതിലിനു നേരെയും ബോംബേറുണ്ടായി.
സ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും തകര്‍ന്നു. ബോംബേറ് നടന്ന സന്തോഷിന്റെ വീട് ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചു.
ധര്‍മടം ബീച്ച് കാര്‍ണിവലിനിടെ യുവാക്കള്‍ ഏറ്റുമുട്ടി അഞ്ചുപേര്‍ക്ക് പരുക്കേറ്റു. രണ്ടു വീടുകള്‍ക്കു നേരെ അക്രമമുണ്ടായി. ബീച്ച് ഫെസറ്റ് നടക്കുന്ന സ്ഥലത്ത് സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ ഉജിത് കുമാറി(29)നെ തലശേരി സഹകരണാശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകരായ ചാത്തോടം ഭാഗത്തെ സുരാഗ്(22), അഖില്‍(23) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനുശേഷമാണ് ധര്‍മടം തുരുത്തിനടുത്ത് ചാത്തോടം ഭാഗത്ത് സി.പി.എം പ്രവര്‍ത്തകന്‍ സി. മുകുന്ദന്റെയും ബി.ജെ.പി പ്രവര്‍ത്തകന്‍ ശ്രീരാഗിന്റെയും വീടുകള്‍ക്കു നേരെ അക്രമം നടന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  6 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  6 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  6 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  6 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  6 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  6 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  6 days ago