HOME
DETAILS

ഇംഗ്ലണ്ടിന് ആശ്വാസം

  
backup
January 23, 2017 | 2:47 AM

%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82

കൊല്‍ക്കത്ത: ഒടുവില്‍ ഇംഗ്ലണ്ട് വിജയം കണ്ടു. ഇത്തവണത്തെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ വിജയമാണ് അവര്‍ ഈഡന്‍ ഗാര്‍ഡനില്‍ സ്വന്തമാക്കിയത്. ജയത്തോടൊപ്പം വെള്ളപൂശലില്‍ നിന്നു രക്ഷപ്പെടാനും സാധിച്ചത് അവര്‍ക്ക് ആശ്വാസം നല്‍കുന്നു. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ മൂന്നാം പോരാട്ടത്തില്‍ ഇംഗ്ലണ്ട് അഞ്ചു റണ്‍സിനാണ് വിജയിച്ചത്. അവസാനം വരെ പൊരുതിയ ഇന്ത്യക്ക് വിജയം കൈപ്പിടിയിലാക്കാന്‍ കഴിയാതെ പോയി. ഇന്ത്യയുടെ ടോപ് സ്‌കോറര്‍ കേദാര്‍ ജാദവിന്റെ പോരാട്ടം ഇക്കുറി ഫലം കണ്ടില്ല. ഏകദിന പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ 4-0ത്തിനാണ് നേടിയത്.
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ പോരാട്ടം 50 ഓവറില്‍ ഒന്‍പതു വിക്കറ്റിനു 316ല്‍ അസാനിച്ചു.
അവസാന ഓവറില്‍ ഇന്ത്യക്ക് വിജയം 16 റണ്‍സ് അകലെയായിരുന്നു. കേദാര്‍ ജാദവ് ആദ്യ രണ്ടു പന്തുകള്‍ സിക്‌സറിനും ബൗണ്ടറിക്കും പായിച്ചങ്കിലും അഞ്ചാം പന്തില്‍ കൂറ്റനടിക്കു ശ്രമിച്ചു പുറത്തായത് ഇംഗ്ലീഷ് വിജയത്തില്‍ നിര്‍ണായകമായി. 75 പന്തില്‍ 90 റണ്‍സായിരുന്നു ജാദവിന്റെ സമ്പാദ്യം.
വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ ഓപണിങ് ഇന്നലെയും ക്ലിക്കായില്ല. ധവാനു പകരം ഇറങ്ങിയ രഹാനെയും രാഹുലും സ്‌കോര്‍ 37ല്‍ നില്‍ക്കേ പവലിയനില്‍ തിരിച്ചെത്തി. പിന്നീട് വിരാട് കോഹ്‌ലിയും യുവരാജും ചേര്‍ന്ന് ഇന്നിങ്‌സ് നേരെ നിര്‍ത്താനുള്ള ശ്രമം നടത്തി. സ്‌കോര്‍ 100 കടന്നതോടെ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി തുടങ്ങി. കോഹ്‌ലി (55), യുവരാജ് (45), ധോണി (25) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഒത്തുചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യയും കേദാര്‍ ജാദവും ഇന്ത്യന്‍ പ്രതീക്ഷ ജ്വലിപ്പിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും 103 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 43 പന്തില്‍ 53 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ പുറത്തായതോടെ ജാദവിനെ പിന്തുണയ്ക്കാന്‍ ആളില്ലാതായി. എന്നിട്ടും ഇന്ത്യയെ വിജയത്തിന്റെ വക്കിലെത്തിക്കാന്‍ ജാദവിനായി. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് മൂന്നും ക്രിസ് വോക്‌സ്, ജെയ്ക് ബാള്‍ എന്നിവര്‍ രണ്ടു വിക്കറ്റും നേടി.
ടോസ് നേടി ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. കോഹ്‌ലിയുടെ പ്രതീക്ഷകള്‍ തെറ്റിച്ച ജേസണ്‍ റോയിയും ഹെയ്ല്‍സിനു പകരമെത്തിയ സാം ബില്ലിങ്‌സും(35) ചേര്‍ന്ന് 98 റണ്‍സ് ഓപണിങില്‍ കൂട്ടിച്ചേര്‍ത്തു. 12 റണ്‍സിന്റെ ഇടവേളയ്ക്കിടെ ഈ കൂട്ടുകെട്ടു പൊളിച്ച് ജഡേജ ഇന്ത്യയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. തുടര്‍ന്നെത്തിയ ബെയര്‍‌സ്റ്റോവും നായകന്‍ മോര്‍ഗനും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 84 റണ്‍സ് അടിച്ചുകൂട്ടി. മോര്‍ഗന്‍ 43 റണ്‍സ് നേടി. ജേസന്‍ റോയ്(65), ജോണി ബെയര്‍‌സ്റ്റോ(56), ബെന്‍ സ്റ്റോക്‌സ്(57) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് ഇംഗ്ലണ്ട് 321 റണ്‍സ് അടിച്ചത്.
അവസാന ഓവറുകളില്‍ ബെന്‍ സ്റ്റോക്‌സും ക്രിസ് വോക്‌സും നടത്തിയ കൂറ്റനടികള്‍ ഇംഗ്ലീഷ് സ്‌കോര്‍ 300 കടത്തി. സ്റ്റോക്‌സ് 39 പന്തില്‍ നിന്ന് 57 റണ്‍സ് അടിച്ചപ്പോള്‍ വോക്‌സ് 19 പന്തില്‍ 34 റണ്‍സ് നേടി. ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റ് നേടി. ജഡേജ രണ്ടു വിക്കറ്റെടുത്തു. ബെന്‍ സ്റ്റോക്‌സ് കളിയിലെ താരവും കേദാര്‍ ജാദവ് പരമ്പരയിലേയും താരമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  17 days ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  17 days ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  17 days ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  17 days ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  17 days ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  17 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  17 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  17 days ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  17 days ago