HOME
DETAILS

മഴക്കെടുതി; ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചു

  
backup
May 26 2016 | 21:05 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

കൊല്ലം: മഴ ശക്തിപ്രാപിക്കുന്നതിനാലും കാലവര്‍ഷം ഉടന്‍ തുടങ്ങുമെന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുവാനും പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാനും ജില്ലയില്‍ അടിയന്തര നടപടികള്‍ക്ക് തുടക്കംക്കുറിച്ചു. കടല്‍ക്ഷോഭം തടയാന്‍ കടല്‍ഭിത്തി നിര്‍മാണം, അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും മുറിച്ചുമാറ്റുക, ഓടകള്‍, കനാലുകള്‍ എന്നിവ വൃത്തിയാക്കുക തുടങ്ങിയ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് ഇതു സംബന്ധിച്ച ഉത്തരവുകള്‍ കലക്ടര്‍ പുറപ്പെടുവിച്ചത്.
മുണ്ടയ്ക്കല്‍ വില്ലേജിലെ പള്ളിനേര്‍ വേളാങ്കണ്ണി കുരിശടി മുതല്‍ ഗാര്‍ഫില്‍ കാക്കത്തോപ്പ് വരെ ഒന്നര കിലോമീറ്ററോളം ദൂരം വരുന്ന തീരദേശത്ത് അടിയന്തരമായി തീര സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ശക്തമായ കാറ്റും തിരമാലകളും കാരണം ഇവിടത്തെ തീരദേശ റോഡ് അപകടാവസ്ഥയിലാണെന്നും തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നുമുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആവശ്യമായ ഭാഗങ്ങളില്‍ പുലിമുട്ട് നിര്‍മിക്കുന്നതിനും നടന്നുകൊണ്ടിരിക്കുന്ന പുലിമുട്ട് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനും കലക്ടര്‍ ഉത്തരവിട്ടു. പഞ്ചായത്ത് കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റിവക സ്ഥലങ്ങള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ എന്നിവയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും അപകട ഭീഷണി ഉയര്‍ത്തുന്ന അവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍, ശിഖരങ്ങള്‍ എന്നിവ മുറിച്ചുമാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ വക ഭൂമിയില്‍ നില്‍ക്കുന്ന ഇത്തരം വൃക്ഷങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാന്‍ അതത് വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. ശക്തമായ മഴയില്‍ വീടുകളിലും മറ്റും മഴവെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതും സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം വരുന്നതും മലിനജലം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ പടരുന്നതും തടയാന്‍ ഓടകളും കനാലുകളും യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കാനും കലക്ടര്‍ ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്കാണ് കലക്ടര്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago