സി.പി.എം രാപകല്‍ സമരം പിന്‍വലിച്ചു
കൊച്ചി: ജിഷ വധക്കേസിലെ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് മൂന്നാഴ്ചയായി നടത്തിവന്ന രാപകല്‍ സമരം അവസാനിച്ചു. അന്വേഷണം വനിതാ പൊലിസ് ഓഫിസറെ ഏല്‍പ്പിച്ച സാഹചര്യത്തിലാണ് സമരം നിര്‍ത്തിയതെന്ന് പി.കെ ശ്രീമതി എം.പി പറഞ്ഞു.
അതേസമയം ലക്ഷങ്ങള്‍ ചെലവാക്കി കൊട്ടിഘോഷിച്ച് സ്ത്രീസൗഹൃദ ജില്ലയായി എറണാകുളത്തെ പ്രഖ്യാപിച്ചത് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. നിര്‍ഭയ സംഭവത്തിന് ശേഷം കേന്ദ്രത്തില്‍ നിന്ന് 100 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും ജില്ലയ്ക്ക് യാതൊന്നും ലഭിച്ചില്ലെന്നാണ് കലക്ടര്‍ പറഞ്ഞത്. ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കാന്‍ യു.ഡി.എഫ് തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രതികളെ പിടികൂടാനാവാത്തത് പൊലിസിന്റെ വീഴ്ചയാണെന്നും ശ്രീമതി പറഞ്ഞു.
വീഴ്ചവരുത്തിയ പൊലിസുകാര്‍ക്കെതിരേ വകുപ്പുതല നടപടി എടുക്കാന്‍ തയാറാകാത്തത് സംശയമുണര്‍ത്തുന്നതാണ്. സംഭവത്തില്‍ ഉമ്മന്‍ചാണ്ടിക്കും പി.പി തങ്കച്ചനും രമേശ് ചെന്നിത്തലയ്ക്കും ഒളിച്ചുവയ്ക്കാന്‍ എന്താണുളളതെന്നും പി.കെ ശ്രീമതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."