വി.ശിവന്‍കുട്ടിക്ക് ആര്.എസ്.എസ് വധഭീഷണി
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്.എയുമായ വി.ശിവന്‍കുട്ടിക്ക് ആര്.എസ്.എസിന്റെ ഭീഷണി. നിന്റെ ശവം തെരുവില്‍ കിടക്കുമെന്നാണ് കത്തിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ഗൗരവമായി എടുക്കുമെന്നും ഡി.ജി.പിക്കു പരാതി നല്‍കിയിട്ടുണ്ടെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആര്.എസ്.എസിന്റെ കൊലയാളി സംഘമാണ് കത്തിനു പിന്നിലെന്നും സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു. മുമ്പും പലപ്രാവശ്യം ആര്.എസ്.എസിന്റെ ഭീഷണി ഉണ്ടായിട്ടുണ്ട്. നേമത്തു നേരിട്ട തോല്‍വിയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആര്.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെയാണു കത്ത് അയച്ചിരിക്കുന്നതെന്നു വ്യക്തം. ഇതൊരു ഒറ്റപ്പെട്ട കത്തായി കാണുന്നില്ലെന്നും വികാര പ്രകടനമായിരുന്നെങ്കില്‍ നിന്റെ ശവം തെരുവില്‍ കിടക്കുമെന്നു പറയില്ലായിരുന്നെന്നും ആനാവൂര്‍ നാഗപ്പന് ചൂണ്ടിക്കാട്ടി. ശിവന്‍കുട്ടി ഭീഷണി ചൂണ്ടിക്കാട്ടി സംസ്ഥാന പൊലിസ് മേധാവിക്കു പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."