തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരാമര്‍ശവും കേന്ദ്ര ബജറ്റില്‍ പാടില്ല: തെര.കമ്മിഷന്
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരാമര്‍ശവും പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. ബജറ്റ് നീട്ടിവെയ്ക്കണമെന്ന ആവശ്യം ഇന്നലെ സുപ്രിം കോടതി തള്ളിയതിന് പിന്നാലെയാണ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ വെച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളൊന്നും ബജറ്റില്‍ പരാമര്‍ശിക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. കൂടാതെ നടപ്പിലാക്കിയ പദ്ധതികളുടെ വിജയത്തെകുറിച്ചും പരാമര്‍ശിക്കാന്‍ പാടില്ല.
കേന്ദ്ര ബജറ്റ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്ന്
ചൂണ്ടിക്കാട്ടിയാണ് ഇന്നലെ ഇത് സംബന്ധിച്ച ഹരജി സുപ്രിം കോടതി തള്ളിയത്.
ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത്. സാധാരണ ഗതിയിലില് ഫെബ്രുവരി മാസം അവസാനമാണ് ബജറ്റ് അവതരിപ്പിക്കാറുള്ളത്. എന്നാല്‍ പതിവിനു വിപരീതമായി ഫെബ്രുവരി ആദ്യം തന്നെ ബജറ്റ് അവതരിപ്പിക്കാനുള്ള തീരുമാനം ഏറെ വിമര്ശനത്തിനിടവരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."