സഊദി തൊഴില്‍ മന്ത്രാലയത്തിന് നേരെ സൈബര്‍ ആക്രമണം
റിയാദ്: സഊദി തൊഴില്‍ -സാമൂഹ്യ മന്ത്രാലയ കമ്പ്യൂട്ടര്‍ സംവിധാനത്തിന് നേരെ സൈബര്‍ ആക്രമണം. സൈബര്‍ ആക്രമണം താല്‍ക്കാലികമായി ചെറുത്തിട്ടുണ്ടെന്നും വൈറസ് വ്യാപനം തടയാനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററുമായി സഹകരിച്ചു ശ്രമം തുടങ്ങിയതായും മന്ത്രാലയ വക്താവ് ഖാലിദ് ആബേല്‍ ഖൈല്‍ പറഞ്ഞു.
മന്ത്രാലയത്തിന്റെയും മാനവ ശേഷിവികസന നിധിയുടെയും ചില പേജുകള്‍ക്ക് മാത്രമാണ് ആക്രമണം ബാധിച്ചതെന്നും ഉപഭോകതാക്കളുമായി ബന്ധപ്പെട്ട ഡാറ്റാ ബേസിനെ ആക്രമണം ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ,ഗവണ്‍മെന്റ്, അര്‍ദ്ധ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും വൈറസ് ആക്രമം ബാധിച്ചിട്ടുണ്ട്.
ഷിമോണ്‍ 2, റാന്‍ സാംവെയര്‍ എന്നീ വൈറസുകള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സഊദി ടെലികോം അതോറിറ്റി മുന്നറിയിപ്പ് നല്‍കി. എല്ലാ വകുപ്പുകളും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും മന്ത്രാലയങ്ങളുടെയും പൊതു മേഖലാ സ്ഥാപനങ്ങളുടെയും സെര്‍വറുകള്‍ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."