കെ.എസ്.ആര്.ടി.സി ട്രാവല്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ പ്രതിമാസ ട്രാവല്‍ കാര്‍ഡിന്റെ ഉദ്ഘാടനവും വനിതകള്‍ക്കുള്ള പിങ്ക് ബസിന്റെ ഫ്ളാഗ് ഓഫും ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിച്ചു. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ വൈവിധ്യവത്കരണത്തിലൂടെ നൂതനമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ട്രാവല്‍ കാര്‍ഡും പിങ്ക് ബസും ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി നിലവില്‍ ജീവനക്കാര്‍ക്ക് നല്‍കിവരുന്ന ഇന്‍സെന്റീവ് വര്‍ധിപ്പിക്കും.
ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണന്, കെ.എസ്.ആര്.ടി.സി ചെയര്മാന് എം.ജി. രാജമാണിക്യം എം.വി. ജയലക്ഷ്മി, സി.കെ. ഹരികൃഷ്ണന്, ഡി. രാജേന്ദ്രന് സംബന്ധിച്ചു.
സ്ഥിരം യാത്രക്കാരുടെ സൗകര്യാര്‍ഥമാണ് പരിധിയില്ലാത്ത യാത്രയ്ക്ക് പ്രതിമാസ ട്രാവല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."