ബ്രെക്‌സിറ്റിന് പാര്‍ലമെന്റ് അനുമതി വേണമെന്ന് കോടതി
ലണ്ടന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തണമെന്ന് ബ്രിട്ടീഷ് സുപ്രിംകോടതി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന ഹിതപരിശോധനയുടെ പശ്ചാത്തലത്തിലാണ് ബ്രെക്‌സിറ്റ് കേസ് സുപ്രിംകോടതി പരിഗണിച്ചത്. ബ്രെക്‌സിറ്റിനുള്ള തെരേസാ മേ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് വിധി.
പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് വോട്ടിനിടണമെന്ന് സുപ്രിംകോടതി പറഞ്ഞു. ഭരണഘടനയുടെ അനുച്ഛേദം 50 പ്രകാരം പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തണം. എം.പിമാരുടെ പിന്തുണ ലഭിക്കാതെ യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ ബ്രിട്ടനു കഴിയില്ലെന്നതാണ് സുപ്രിംകോടതി വിധിയിലൂടെ വ്യക്തമായത്.
ഹിതപരിശോധനയ്ക്കു ശേഷം രണ്ടു വര്‍ഷത്തെ സമയമാണ് ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കാനുള്ള സമയം. അടുത്തമാസത്തോടെ യൂറോപ്യന്‍ യൂനിയനുമായി തെരേസാ മേ ചര്‍ച്ച നടത്താനിരിക്കയായിരുന്നു. കോടതി വിധി വന്നതോടെ ഈ നീക്കം മരവിപ്പിക്കേണ്ടിവരും. എന്നാല്‍ പ്രതിപക്ഷം അടക്കമുള്ളവര്‍ ജനഹിതം നടപ്പാക്കണമെന്ന നിലപാട് സ്വീകരിക്കുന്നതിനാല്‍ പിന്മാറ്റം വൈകില്ലെന്നാണ് വിലയിരുത്തല്‍.
പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ബ്രെക്‌സിറ്റ് അനുകൂലികള്‍ കോടതിയില്‍ വാദിച്ചു. ചര്‍ച്ച തുടരാനുള്ള അധികാരമുണ്ടെന്ന് സര്‍ക്കാരും വാദിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ കോടതി അംഗീകരിച്ചില്ല.
സുപ്രിംകോടതി ഉത്തരവില്‍ അറ്റോര്‍ണി ജനറല്‍ ജെറി റൈറ്റ് നിരാശ രേഖപ്പെടുത്തി. സുപ്രിംകോടതി നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുമെന്ന് കോടതിക്ക് പുറത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള പിന്മാറ്റത്തിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് ബ്രക്‌സിറ്റിനെ എതിര്‍ക്കുന്നവര്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെതിരായ കേസില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കക്ഷിചേരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."