ആദര്‍ശത്തില്‍ മായം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ
വടക്കഞ്ചേരി: പരിശുദ്ധ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ മാര്‍ഗരേഖയായ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയില്‍ മായം ചേര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സംസ്തകേരള ജംഇയ്യത്തുല്‍ ഉലമ പാലക്കാട് ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ പ്രസ്താവിച്ചു. മായം ചേര്‍ക്കാനുള്ള ശ്രമങ്ങളെ ആദര്‍ശപ്രചാരണ പോരാട്ടങ്ങളിലൂടെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018 ഡിസംബറില്‍ പട്ടാമ്പി വല്ലപ്പുഴയില്‍ നടക്കുന്ന സത്യം സഹനം സമാധാനം എന്ന പ്രമേയത്തില്‍ നടക്കുന്ന സമസ്ത ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം വടക്കഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
പരമ്പരാഗത മുസ്‌ലീംകളെ ബഹുദൈവാരാധകരും മതനിഷേധികളുമാക്കി ചിത്രീകരിക്കുകയും ആഗോള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യുന്ന സലഫി പ്രസ്ഥാനങ്ങളെ തിരിച്ചറിയണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു. സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതൃത്വത്തില്‍ ആദര്‍ശപ്രചാരണം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, ദേശിയോദ്ഗ്രഥനം ഉള്‍പ്പടേയുള്ള ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍കമപരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.
സമസ്ത ജില്ലാ ട്രഷറര്‍ എം.പി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തി.
സമാപന പ്രാര്‍ഥനക്ക് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും സംസ്ഥാന-ജില്ലാ ഭാരവാഹികളായ സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി തങ്ങള്‍ വല്ലപ്പുഴ, സി. മുഹമ്മദ്കുട്ടി ഫൈസി അലനല്ലൂര്‍, കെ.പി.എ സമദ് മാസ്റ്റര്‍ പൈലിപ്പുറം, ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പാലക്കോട്, എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം, ഇ.വി ഖാജാ ദാരിമി തൂത, എ. ശമീര്‍ ഫൈസി കോട്ടോപ്പാടം, പി.ക. അന്‍വര്‍ സാദിഖ് ഫൈസി, ടി.കെ സുബൈര്‍ മൗലവി, പി.എ റഹീം ഫൈസി, സാദാലിയാഖത്തലിഖാന്‍ ഹാജി കല്ലടിക്കോട്, ടി.എം ഖാസി മുസ്‌ലിയാര്‍. പി.എം യൂസഫ് പത്തിരിപ്പാല, സി.പി ശാഹുല്‍ഹമീദ് ഫൈസി, എം.എ ജബ്ബാര്‍ മാസ്റ്റര്‍ ആലത്തൂര്‍, പി.അലിമാസ്റ്റര്‍ പുന്നപ്പാടം, യു.അലിഹസനി കൊഴിഞ്ഞാമ്പാറ, മുസ്തഫ മുസ്‌ലിയാര്‍ ഇരട്ടക്കുളം, അബ്ദുറഹിമാന്‍ സഅദി, പി. അലിയാര്‍ ഫൈസി കൈറാടി, അബ്ദുല്‍വഹാബ് കൈറാടി, ഹസന്‍ പുത്തരിപ്പാടം, എ.എ ജബ്ബാര്‍ ഫൈസി പുത്തരിപ്പാടം, അലി മനയത്ത് സംബന്ധിച്ചു. സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി ഇ. അലവി ഫൈസി കുളപ്പറമ്പ് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ശരീഫ് ദാരമി അടിപ്പരണ്ട നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."