കുവൈത്തില്‍ രാജകുടുംബങ്ങളടക്കം ഏഴു പേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: കുവൈറ്റില്‍ രാജകുടുബാംഗങ്ങളും മൂന്ന് വനിതകള്‍ അടക്കം ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി. രണ്ടു കുവൈത്തികള്‍, രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാര്‍, ഒരു ബംഗ്ലാദേശ് സ്വദേശി, ഒരു ഫിലിപ്പൈന്‍ സ്വദേശി, എത്യോപ്യയില്‍ നിന്നുള്ള ഒരാള്‍ എന്നിവരെയാണ് തൂക്കിക്കൊന്നത്.
2010ല്‍ ഒരു വാക്കുതര്‍ക്കത്തിനിടെ രാജകുടുംബത്തിലെ ഒരംഗത്തെ രാജകുടുംബാംഗത്തെ കൊലപ്പെടുത്തിയ കേസിലാണ് ശൈഖ് ഫൈസല്‍ അബ്ദുള്ള അല്‍ സബഹിന് വധശിക്ഷ നല്‍കിയത്.
2009ല്‍ ഒരു വിവാഹാഘോഷത്തിനിടെ നിരവധി പേരെ തീവച്ചു കൊലപ്പെടുത്തിയ കേസിലാണ് നുസ്ര അല്‍ എനസി എന്ന സ്വദേശി വനിതയ്ക്ക് വധശിക്ഷ വിധിച്ചിരുന്നത്. രണ്ടാം വിവാഹം കഴിച്ച തന്റെ ഭര്‍ത്താവിനോടുള്ള പ്രതികരമായി വിവാഹാഘോഷവേളയില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഇരുന്ന പന്തലിന് ഇവര്‍ തീവയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഏകദേശം 57 പേര്‍ കൊല്ലപ്പെട്ടു. പന്തലില്‍ പെട്രോള്‍ ഒഴിച്ച് തീവച്ചാണ് നുസ്ര കുവൈറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ കൊലപാതകം നടത്തിയതെന്നു കോടതി അഭിപ്രായപ്പെട്ടു.
ഗാര്‍ഹിക തൊഴിലാളികളായ ഫിലിപ്പിന, എത്യോപ്യന്‍ വനിതകളായ രണ്ടുപേര്‍ രണ്ട് ഇടങ്ങളിലായി നടന്ന വ്യത്യസ്ത കൊലപാതകങ്ങളിലാണ് ഇവര്‍ക്ക് കോടതി വധശിക്ഷ നല്‍കിയത്. തങ്ങളുടെ തൊഴിലുടമയുടെ കുടുംബത്തെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകത്തിനാണ് രണ്ടു ഈജിപ്ത് പൗരന്മാര്‍ക്ക് ശിക്ഷ വിധിച്ചത്. മോഷണവും ബലാല്‍സംഘവുമാണ് ബംഗ്ലാദേശി സ്വദേശിയുടെ മേല്‍ ചുമത്തിയിരുന്ന കുറ്റം. ഇതിനു മുന്‍പ് 2013 ലാണ് കുവൈത്തില്‍ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."