HOME
DETAILS

പാലോട്ടെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് ഒഴിവാക്കണം

  
backup
January 04 2018 | 20:01 PM

palat-hospital-waste-plant-in-vanishing-spm-editorial

ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ പൈപ്പ് സ്ഥാപിച്ചും വയലുകള്‍ നികത്തി ഹൈവേ നിര്‍മിച്ചും എന്തിനാണ് ജനദ്രോഹ നടപടികളുമായി ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മനസ്സിലാകുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപിത താല്‍പര്യക്കാരാണ് വിഘാതം സൃഷ്ടിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ല. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറുമ്പോള്‍ കക്ഷിരാഷ്ട്രീയം മറന്ന് ജനങ്ങള്‍ സംഘടിക്കുക സ്വാഭാവികം. അവരുടെ കിടപ്പാടവും ഭൂമിയും സംരക്ഷിക്കുവാനാണത്. വികസനത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെങ്കില്‍ അത് ഏത് വിഭാഗം ജനങ്ങള്‍ക്കാണെന്നും കൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. വികസനം സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാകണം. ജനം വികസനത്തിന്റെ ബലിയാടുകളാവുകയല്ല വേണ്ടത്. സൈ്വരമായി ജീവിക്കുവാന്‍ വേണ്ടി ഭരണകൂടത്തോട് ജനങ്ങള്‍ സമരം ചെയ്യേണ്ടിവരിക എന്നത് എന്ത്മാത്രം കഷ്ടമാണ്. സര്‍ക്കാരിന്റെ വികലവും ക്രൂരവുമായ ഇത്തരം നടപടികളില്‍ അവസാനത്തേതാണ് പശ്ചിമഘട്ട വനമേഖലയില്‍ ഐ.എം.എക്ക് ആശുപത്രി മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ നല്‍കിയ അനുമതി. നീരൊഴുക്കുകളും ജൈവ വൈവിധ്യവും നിറഞ്ഞ ഇത്തരമൊരു പ്രദേശത്ത് ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് ആലോചിക്കാന്‍ പോലും പറ്റുകയില്ല. പിന്നെ എങ്ങനെയാണ് ഇത്തരമൊരു പ്ലാന്റ് നിര്‍മിതിക്ക് അനുമതി ലഭിച്ചത് ? സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലാണ് തങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന ഐ.എം.എയുടെ വാദം അംഗീകരിച്ചാല്‍ തന്നെയും അതിന് ജൈവവൈവിധ്യം നിറഞ്ഞ വനമേഖല തന്നെ വേണമെന്നുണ്ടോ?
തിരുവനന്തപുരത്തെ പാലോട്ട് വനപ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ജൈവവൈവിധ്യങ്ങളുടെ കലവറയാണെന്നാണ് അവിടം സന്ദര്‍ശിച്ചു പഠനം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. തെളിവുകള്‍ നിരത്തിയാണ് അവരിത് സമര്‍ഥിക്കുന്നതും.
ജലസ്രോതസ്സുകളും അപൂര്‍വ ഇനം സസ്യജാലങ്ങളും അധിവസിക്കുന്ന ഈ പ്രദേശത്ത് കണ്ടല്‍കാടുകളാലും ചതുപ്പ്‌നിലങ്ങളാലും നിറഞ്ഞതാണ്. പ്ലാന്റ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനടുത്ത് തന്നെയാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനും ഉള്ളത്. ഏഴു പ്രത്യേകതരം സ്പീഷസ് ഇവിടെയുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരമൊരു പ്രദേശത്തിന്റെ പൈതൃക പാരമ്പര്യം ഐ.എം.എ അറിയാതിരിക്കാന്‍ വഴിയില്ല. കാട്ടാനകള്‍ വെള്ളം കുടിക്കാന്‍ എത്തുന്ന ഇവിടം പ്ലാന്റ് വന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും ഭാവിയില്‍ ഉണ്ടാവുക. തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്ലാന്റിന് അനുകൂലമല്ല. ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച തിരുവനന്തപുരം ജില്ലാ കലക്ടര്‍ വാസുകി ജനവികാരം മനസ്സിലാക്കിയാണ് മടങ്ങിയത്. കലക്ടറുടെ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും തീരുമാനം ഉണ്ടാവുക എന്നാണിപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ജനങ്ങളുടെ വികാരം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് കലക്ടറും പറഞ്ഞിട്ടുണ്ട്.
പ്ലാന്റ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം പെരിങ്ങമല പഞ്ചായത്തിന്റെ കീഴിലാണ്. പഞ്ചായത്ത് ഭരണ സമിതി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. അതിനാല്‍ മറ്റേത് അനുമതിയുണ്ടായാലും പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയുകയില്ല.
ആദിവാസി കോളനികളും പ്ലാന്റ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്താണ് ഉള്ളത്. ഇത്തരം പ്ലാന്റുകള്‍ നിര്‍മിക്കുമ്പോള്‍ ജനവാസ കേന്ദ്രത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലം പാലിക്കണമെന്ന നിയമവും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെയായിട്ടും ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്ലാന്റിന് അനുകൂലമായ നിലപാട് എടുത്തത് ദുരൂഹം തന്നെ.
വനപ്രദേശത്തും പരിസ്ഥിതി ലോലപ്രദേശത്തും യാതൊരു നിര്‍മാണ പ്രവര്‍ത്തനവും പാടില്ല എന്ന നിയമവും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയും തര്‍ക്കമുണ്ട്. രാജാവില്‍ നിന്ന് പാട്ടത്തിന് കിട്ടിയ ഭൂമി കൈമാറി ഐ.എം.എയുടെ കൈയില്‍ വന്ന് ചേര്‍ന്നതാണെന്ന് പറയപ്പെടുന്നു. നിജസ്ഥിതി അന്വേഷിക്കേണ്ടതാണ്. പരിസ്ഥിതി ലോലപ്രദേശത്ത് ഇത്തരം പ്ലാന്റുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പ്ലാച്ചിമട സര്‍ക്കാരിന് ഗുണപാഠമാകേണ്ടതുണ്ട്.
പ്ലാച്ചിമട കൊക്കകോലക്ക് വിട്ട്‌നല്‍കിയതിന്റെ ദുരന്തങ്ങള്‍ ഇന്നും അവിടത്തെ ജനങ്ങള്‍ അനുഭവിച്ചു തീര്‍ക്കുകയാണ്. ജനങ്ങളെ ദ്രോഹിക്കാതെ പ്ലാന്റ് മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുന്നതായിരിക്കും സര്‍ക്കാരിനും ഐ.എം.എക്കും ഗുണകരമാവുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago