മുഖ്യമന്ത്രി പിണറായി വിജയന് ബഹ്റൈനിലെത്തുന്നു
മനാമ: മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത മാസം ബഹ്റൈന്‍ സന്ദര്‍ശിക്കും. ഫെബ്രുവരി 7 മുതല്‍ 11 വരെ നീണ്ടു നില്‍ക്കുന്നതാണ് സന്ദര്‍ശനം. ബഹ്റൈന്‍ കിരീടാവകാശി ഷെയ്ഖ് സല്മാന് ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ കോര്‍ട്ട് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് മുഖ്യമന്ത്രി പ്രധാനമായും ബഹ്റൈനിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന 70 ാം വാര്‍ഷികാഘോഷപരിപാടികളുടെ ഉദ്ഘാടന ചടങ്ങിലേക്കും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. സമാജത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇവ കൂടാതെ സി.പി.എം.അനുകൂല സംഘടനയായ ബഹ്റൈന്‍ പ്രതിഭ അടക്കം വിവിധ പ്രവാസി സംഘടനകള്‍ സംഘടിപ്പിക്കുന്ന മറ്റു പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. കൂടാതെ ബഹ്റൈനിലെ വ്യാപാരികളും നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയുന്നു.അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോയും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ബഹ്റൈനിലെത്തുന്ന മുഖ്യമന്ത്രിയ്ക്ക് ഊഷ്മളമായ സ്വീകരണമൊരുക്കാനുള്ള ഒരുക്കത്തിലാണ് ബഹ്റൈന്‍ പ്രതിഭ ഭാരവാഹികള്‍. ഇതിനായി അടുത്ത ദിവസം കേരളീയ സമാജത്തില്‍ വിപുലമായ ആലോചനാ യോഗവും പ്രതിഭ ഭാരവാഹികള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."