എണ്ണവില മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
റിയാദ്: ക്രൂഡ് ഓയില്‍ വില ആഗോളതലത്തില്‍ മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിനു 68.27 ഡോളര്‍ വിലയിലാണ് കഴിഞ്ഞ ദിവസം വിപണനം നടന്നത്. ഇറാനിലെ പ്രാദേശിക പ്രക്ഷോഭവും അമേരിക്കയിലെ തണുത്ത കാലാവസ്ഥയും ഒപെക്കിലെ എണ്ണ ഉല്പാദന നിയന്ത്രണവുമാണ് എണ്ണവില ഉയരാന്‍ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തി.
ചൊവ്വാഴ്ച്ച മാത്രം ബാരലിന് 25 സെന്റ് ഉയര്‍ന്നു 67.12 ഡോളര്‍ എത്തിയത് ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ തുടര്‍ന്നായിരുന്നു. കഴിഞ്ഞ മാസം ആദ്യ പകുതിയുടെ അവസാനത്തില്‍ ബ്രെന്റ് ക്രൂഡിന് 0.9 ശതമാനം വില ഉയര്‍ന്നതിനു ശേഷം പിന്നീട് ഏറ്റവും കൂടിയ ഉയര്‍ച്ച അനുഭവപ്പെട്ടത് ഈയാഴ്ചയാണ്. ഒപെക്കിനു പുറത്തുള്ള റഷ്യയടക്കം വിവിധ എണ്ണയുല്പാദക രാജ്യങ്ങളുടെ തീരുമാന പ്രകാരം ഈ വര്‍ഷം മാര്‍ച്ച് വരെ നിയന്ത്രണം തുടരാനുള്ള തീരുമാനമാണ് എണ്ണവില ഉയരുന്നതിനു പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."