HOME
DETAILS
MAL
വ്യാജ രജിസ്ട്രേഷന് അമലാപോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്
backup
January 05 2018 | 07:01 AM
തിരുവനന്തപുരം: വ്യാജ മേല്‍വിലാസമുപയോഗിച്ച് പുതുച്ചേരിയില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടി അമലാ പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്.
അമലാ പോള്‍ പുതുച്ചേരിയിലെ വിലാസത്തില്‍ ഒന്നില്‍ കൂടുതല്‍ പേര് താമസിച്ചിരുന്നതായി രേഖയുണ്ടെന്ന് കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണത്തിലൂടെയും ചോദ്യം ചെയ്യലിലൂടെയും മാത്രമേ യഥാര്‍ഥ താമസക്കാരനെ കണ്ടെത്താന്‍ കഴിയുകയുള്ളു എന്ന നിലപാടിലാണ് അന്വേഷണസംഘം.
അമലയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്തായിരിക്കും ഇക്കാര്യം അറിയിക്കുക. കേസുമായി ബന്ധപ്പെട്ട് അമലാ പോളിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."