എസ്.കെ.എസ്.എസ്.എഫ് കാംപസ് യാത്ര 11 മുതല്‍
കോഴിക്കോട്: 'വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതി ഉത്തര, ദക്ഷിണ മേഖലകളിലായി ജനുവരി 11 മുതല്‍ 19 വരെ കാംപസ് യാത്ര സംഘടിപ്പിക്കുന്നു.
സര്‍വകലാശാല നയം നടപ്പിലാക്കുക, കാംപസുകളില്‍ റിക്രിയേഷന്‍ സെന്റര്‍ സ്ഥാപിക്കുക, വര്‍ഗീയ തീവ്രവാദ ആശയങ്ങള്‍ ഉന്മൂലനം ചെയ്യുക, മയക്കുമരുന്നുകള്‍ നിരോധിക്കുക, പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും ആദരവും നിറഞ്ഞ കലാലയ സംസ്കൃതി ഒരുക്കുക, ബിരുദ മേഖലയിലെ ആണ്‍കുട്ടികളുടെ അസാന്നിധ്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് യാത്ര നടത്തുന്നത്. കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് തൃശൂരില്‍ സമാപിക്കുന്ന വിധത്തിലാണ് പര്യടനം ക്രമീകരിക്കുന്നത്.
ജനുവരി 11ന് കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നാരംഭിക്കുന്ന ഉത്തര മേഖല യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തി തൃശൂരില്‍ സമാപിക്കും.
അന്നേ ദിവസം തിരുവനന്തപുരം എന്‍ജിനീയറിങ്് കോളജില്‍ നിന്നാരംഭിക്കുന്ന ദക്ഷിണ മേഖല യാത്ര കൊല്ലം, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പര്യടനം നടത്തും.
യാത്രയോടനുബന്ധിച്ച് കാംപസ് സന്ദര്‍ശനത്തിന് പുറമേ നഗരങ്ങളിലും ഗ്രാമങ്ങളിലും 'അക്കാദമിക് സ്ട്രീറ്റ് ' എന്ന പേരില്‍ വിവിധ വിദ്യാഭ്യാസ സാംസ്കാരിക രാഷ്ട്രീയ വിദഗ്ധരെ പങ്കെടുപ്പിച്ച് തെരുവ് ചര്‍ച്ച സംഘടിപ്പിക്കും. കാംപസുകളില്‍ അധ്യാപകര്‍ക്ക് സ്നേഹാദരം അര്‍പ്പിക്കല്‍, മയക്കുമരുന്നുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്ന ഒപ്പ് ഫയല്‍, പെണ്‍കുട്ടികള്‍ക്ക് പ്രാര്‍ഥനാ മുറികളിലേക്ക് കിറ്റ് നല്കല്, വിവിധ രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനകളുമായി സൗഹൃദ ചര്‍ച്ച, എന്നിവ സംഘടിപ്പിക്കും.
യോഗം സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു.
കാംപസ് വിങ് ചെയര്മാന് ഇസ്ഹാഖ് ഖിളര്‍ അധ്യക്ഷനായി. ഖയ്യൂം കടമ്പോട്, ഷബിന് മുഹമ്മദ്, അസ്ലം തൃശൂര്‍, റിയാസ് വെളിമുക്ക്, ബദറുദ്ദീന്‍ മംഗലാപുരം, ജംഷീദ് രണ്ടത്താണി, സി.കെ അനീസ് , ജി.ഇ.സി മാജിദ് , ഫാരിസ് , സിറാജ് ഇരിങ്ങല്ലൂര്‍, ജാസിര്‍ പടിഞ്ഞാറ്റുമുറി, ഷഹരി മുഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."