വൈവിധ്യങ്ങളിലൂന്നി സാഹിത്യ വളര്‍ച്ച സാധ്യമാക്കണം: ഡോ. റാംബിനോദ് റായ്
കോഴിക്കോട്: ഭാഷയിലെ സമകാലിക വീക്ഷണത്തിലൂടെ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും രാജ്യത്തെ വൈവിധ്യങ്ങളിലൂന്നിയാവണം സാഹിത്യത്തിന്റെ വളര്‍ച്ച സാധ്യമാക്കാനെന്നും പ്രശസ്ത ബംഗാളി കവി ഡോ.റാംബിനോദ് റായ്.
റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഭാഷാ സമന്വയ വേദിയും പഞ്ചാബ് നാഷണല്‍ ബാങ്കും മലബാര്‍ ക്രിസ്ത്യന്‍ കോളജ് മലയാള വേദിയും സംയുക്തമായി സംഘടിപ്പിച്ച കാവ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍വ ഭാഷയും സമഭാവവും ദേശീയോദ്ഗ്രഥനം വളര്‍ത്താനുതകുന്ന കരുത്തുറ്റ കണ്ണിയാണ്. ഓരോ ഭാഷയിലെയും വിശിഷ്ട പ്രവണതകള്‍ വിവര്‍ത്തനത്തിലൂടെ അറിയാനുള്ള അവസരമൊരുക്കുന്നത് രാഷ്ട്ര നിര്‍മാണ പ്രക്രിയയുടെ ഭാഗമാണെന്നും ഡോ.റാംബിനോദ് കൂട്ടിച്ചേര്‍ത്തു.
കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.ഗോഡ്‌വിന്‍ സാംറാജ് അധ്യക്ഷനായി. ഡോ. ശ്രീജ.ടി.കൃഷ്ണന്‍ രചിച്ച മഹിള ലേഖകന്‍ എന്ന പുസ്തകം ഡോ.ആര്‍സു ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡോ. പി.കെ രാധാമണി ആദ്യ കോപ്പി ഏറ്റുവാങ്ങി. പഞ്ചാബ് നാഷണല്‍ ബാങ്ക് സര്‍ക്കിള്‍ ഹെഡ് എം.എം തോമസ് ആമുഖ പ്രഭാഷണം നടത്തി. രാജ്യത്തെ 25 ഭാഷകളിലെ കവിതകള്‍ ചടങ്ങില്‍ അവതരിപ്പിച്ചു. കവി എം.എന്‍ പാലൂര്‍ തന്റെ 'ഉഷസ്' എന്ന കവിത ചൊല്ലി കാവ്യോത്സവത്തിന് തുടക്കമിട്ടു. മുണ്ട്യാടി ദാമോദരന്‍, പി.എല്‍ ശ്രീധരന്‍, ചേന്ദന്‍ തുളസീദളം, വെങ്കിടാചലം, ഡോ.സി.രാജേന്ദ്രന്‍,വേലായുധന്‍ പള്ളിക്കല്‍ കവിതകള്‍ അവതരിപ്പിച്ചു. പ്രൊഫ.ബെറില്‍ ഗില്‍ബര്‍ട്ട് സ്വാഗതവും ഡോ.എം.കെ പ്രീത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."