തിരുവനന്തപുരം റെയ്ഞ്ച് ഇസ്ലാമിക കലാമേള; വഴിമുക്ക് ഹിദായത്തുല്‍ ഇസ്ലാം ജേതാവ്
തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരുവനന്തപുരം റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ വഴിമുക്ക് പച്ചിക്കോട് ഹിദായത്തുല്‍ ഇസ്ലാം മദ്റസ കാമ്പസില്‍ നടന്ന ഇസ്ലാമിക കലാസാഹിത്യ മത്സരത്തില്‍ 218 പോയിന്റ് നേടി വഴിമുക്ക് ഹിദായത്തുല്‍ ഇസ്ലാം ഒന്നാം സ്ഥാനം നേടി . 179 പോയിന്റുകള്‍ നേടി വിഴിഞ്ഞം സിറാജുല്‍ ഇസ്ലാം മദ്റസ രണ്ടാം സ്ഥാനവും 175 പോയിന്റ് നേടി ബീമാപള്ളി ബീമാമാഹീന് മദ്റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കിഡ്ഡീസില് വഴിമുക്ക് ഹിദായത്തുല്‍ ഇസ്ലാം മദ്റസയിലെ ആസിഫും സബ്ജൂനിയറില്‍ ബീമാപള്ളി ബീമാമാഹീനിലെ റഈസും ജൂനിയറില്‍ വഴിമുക്ക് ഹിദായത്തുല്‍ ഇസ്ലാം മദ്റസയിലെ അല്‍കൈഫ് റ്റി യും സീനിയറില്‍ ബീമാപള്ളി ജവാഹിറുല്‍ ഇസ്ലാം മദ്റസയിലെ എം. തന്‍സീറും സൂപ്പര്‍ സീനിയറില്‍ വിഴിഞ്ഞം സിറാജുല്‍ ഇസ്ലാം മദ്റസയിലെ അര്‍ഷാദും മുഅല്ലിം വിഭാഗത്തില്‍ ബീമാപള്ളി ബാവ മദ്റസയിലെ പീരുമുഹമ്മദ് മുസ്ലിയാരും കലാ പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു.
രാവിലെ ഏഴരക്ക് വഴിമുക്ക് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ശംസുദ്ദീന്‍ പതാക ഉയര്‍ത്തി. തിരുവനന്തപുരം റെയ്ഞ്ച് മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് സ്വാദിഖ് അധ്യക്ഷനായി. റെയ്ഞ്ച് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ട്രഷറര്‍ ഹാഫിള് റഹ്മാന് സ്വാഗതവും പരീക്ഷാബോര്‍ഡ് ചെയര്മാന് മുജീബ് റഹ്മാന് മുസ്ലിയാര് നന്ദിയും പറഞ്ഞു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡന്റ് എസ് അബ്ദുല്‍ കബീര്‍ ദാരിമി അധ്യക്ഷനായി.
വഴിമുക്ക് ഇമാം എ.ആര്. അസീസ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സിലര്‍ സലീം, വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.എം. യൂസുഫ് ഖാന്, വഴിമുക്ക് എച്ച്.ഐ.എം. സദര്‍ മുഅല്ലിം ബദറുദ്ദീന്‍ മുസ്ലിയാര്, ബീമാപള്ളി ജവാഹിറുല്‍ ഇസ്ലാം മദ്റസ സദര്‍ മുഅല്ലിം മുഹമ്മദ് സ്വാലിഹ് സഖാഫി എന്നിവര്‍ പങ്കെടുത്തു. റെയ്ഞ്ച് സെക്രട്ടറി
പീരുമുഹമ്മദ് മുസ്ലിയാര് സ്വാഗതവും ജോയിന്റ് സെക്രട്ടറി നൗഷാദ് അന്‍വരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."