ചാപ്പക്കടവ് തീരത്ത് പുലിമുട്ടുകള്‍ നിര്‍മിക്കണമെന്ന്
തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിലെ പള്ളിത്തോട് ചാപ്പക്കടവ് തീരത്ത് പുലിമുട്ടുകള്‍ നിര്‍മിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി.
കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന തിരദേശവാസികളാണ് സമരത്തിനൊരുങ്ങുന്നത്.നൂറുക്കണക്കിന് വള്ളങ്ങള്‍ അടുപ്പിക്കുന്ന തീരമാണ്. ഇവിടെ വലിയ തിരമാലകള്‍ ആഞ്ഞടിക്കുന്നതിനാല്‍ വള്ളങ്ങള്‍ അടുപ്പിക്കാനും കടലിലേക്കിറക്കാനും കഴിയാത്ത സ്ഥിതിയാണ്. ഈ സമയങ്ങളിലൊക്കെ അപ കടങ്ങളുണ്ടായി വള്ളങ്ങളും മറ്റ് മല്‍സ്യബന്ധന ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടായിട്ടുള്ളത്. തിരമാലകളുടെ ശക്തി കൊണ്ട് തീരത്ത് പുലിമുട്ടുകള്‍ നിര്‍മിക്കുക മാത്രമാണ് ഇതിന് ഏക പരിഹാരം. വള്ളങ്ങള്‍ കയറ്റുന്ന ഭാഗത്തിന് ഇരുവശങ്ങളിലുമായി രണ്ട് പുലിമുട്ടകള്‍ പണിയണമെന്നാണ് തീരവാസികളുടെ പ്രധാന ആവശ്യം.പല തവണ ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും പരിശോധനകളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ വ്യക്തമാക്കി.
പുലിമുട്ടുകള്‍ പ്രതിഷേധിച്ചാണ് തീരദേശവാസികള്‍ സംഘടിച്ച് സമരസമിതി രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. പുലിമുട്ടിനായി ജനകിയ പ്രക്ഷോഭം ഉടനെ ആ രം ഭിക്കുമെന്ന് തീരദേശവാസികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."