തൃക്കലങ്ങോടിനെ ഇന്ന് ഗ്രാമശുദ്ധി പഞ്ചായത്തായി പ്രഖ്യാപിക്കും
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിനെ ഇന്ന് സമ്പൂര്‍ണ ഗ്രാമശുദ്ധി പഞ്ചായത്തായി പ്രഖ്യാപിക്കുമെന്ന് പഞ്ചായത്ത് പ്രസിസന്റ് കോയ മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തോളമായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മാലിന്യശേഖരണം നടന്നുവരികയാണ്. മാലിന്യങ്ങള്‍ ശേഖരിച്ച് കര്‍ണാടകയിലെ പ്രത്യേക കേന്ദ്രത്തിലെത്തിച്ച് റിസൈക്ലിങിനു വിധേയമാക്കുകയാണ് പദ്ധതി പ്രകാരം ചെയ്യുന്നത്. 27,000 രൂപയാണ് ഒരു ലോഡ് മാലിന്യം കയറ്റിയയക്കാനുള്ള ചെലവ്.
നിറവ് എന്ന കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിവരുന്നത്. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനു വളണ്ടിയര്‍മാരെ നിയമിച്ച് അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. പഞ്ചായത്തിനെ രണ്ട് ഭാഗമാക്കി തിരിച്ച് 20 വീടുകള്‍ക്ക് ഒരാള്‍വീതം എന്ന രീതിയിലാണ് വളണ്ടിയര്‍മാരെ നിയമിച്ചിരുന്നത്. പദ്ധതി കാര്യക്ഷമമാക്കുന്നതിനായി ശുചിത്വ ഗ്രാമസഭ ചേര്‍ന്ന് വാര്‍ഡു സമിതികളും ക്ലസ്റ്റര്‍ കമ്മറ്റികളും രൂപീകരിക്കുകയും ചെയ്തിരുന്നു.
പ്രഖ്യാപന ചടങ്ങില്‍ അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, പി.വി അന്‍വര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.
സി ഭാസ്‌ക്കരന്‍, വി സുധാകരന്‍, പി.പി ഫാത്തിമ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."