മിനുട്ട്‌സ് പുസ്തകങ്ങളിലൂടെ പ്രതാപന്‍ ഇഫക്ടിന് തുടക്കം
കുന്നംകുളം: കോണ്‍ഗ്രസ് സംഘടനാ സംവിധാനം അടിമുടി അഴിച്ചുപണിയുന്നത്തിന്റെ ഭാഗമായി ജില്ലയില്‍ കോണ്‍ഗ്രസിന്റെ കീഴ്ഘടകങ്ങള്‍ക്ക് ഡി.സി.സി അച്ചടിച്ച മിനിറ്റ്‌സ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു. രാഷ്ടിയ ചരിത്രത്തില്‍ ആദ്യമായാണ് സി.സി.സിയുടെ നേതൃത്വത്തില്‍ ഇത്തരം ഒരു പ്രവൃത്തി. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്റെതാണ് അച്ചടിച്ച മിനിറ്റ്‌സ് പുസ്തകങ്ങള്‍ നല്‍കുന്ന പുതിയ പ്രവണതയുടെ ആശയം.
കേരളത്തില്‍ സംഘടനാ പുനരുജീവനത്തിന്റെ ഭാഗമായി തൃശൂരില്‍ അനില്‍ അക്കരെ എം.എല്‍.എ ഡയറക്ടറായുള്ള പൊളിറ്റിക്കല്‍ സ്‌കൂള്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് ഡി.സി.സി നേതൃത്വം കീഴ് ഘടകങ്ങള്‍ക്ക് മിനിറ്റ് പുസ്തകങ്ങള്‍ വിതരണം ചെയ്ത് ഞെട്ടിക്കുന്നത്. ജില്ലയിലെ 2259 ബൂത്ത് കമ്മറ്റികള്‍ക്കാണ് ഒന്നാം ഘട്ടമായ് അച്ചടിച്ച മിനിറ്റ്‌സ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. രണ്ടാഘട്ടത്തില്‍ 110 മണ്ഡലം കമ്മറ്റികള്‍ക്കും 26 ബ്ലോക്ക് കമ്മറ്റികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യും. മഹാത്മാഗാന്ധി, രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ ചിത്രങ്ങളും ഉള്‍പെടെ വര്‍ണ ശബളമായ പുറംചട്ടയോടും കൂടിയാണ് പുസ്തകം ഇറക്കുന്നത്.
പിന്‍ചട്ടയില്‍ എന്റെ വീട്, എന്റെ ബൂത്ത്, എന്റെ മണ്ഡലം കോണ്‍ഗ്രസിനോടൊപ്പം എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. കേരളത്തിലെ അച്ചടി വ്യവസായത്തിന്റെ ഈറ്റില്ലമായ കുന്നംകുളത്തെ സന്തോഷിന്റെ ഉടമസ്ഥതയില്‍ ഉള്ള ബാലചന്ദ്ര പ്രിന്റ്റിങ്ങ് ആന്റ് ബൈന്‍ഡിങ്ങ് യൂനിറ്റിലാണ് മിനിറ്റിസ് പുസ്തകങ്ങള്‍ നിര്‍മിക്കുന്നത്.
യന്ത്ര സംവിധാനങ്ങള്‍ക്ക് പകരം പഴയ തനിമ നിലനിര്‍ത്തി അഞ്ച് തൊഴിലാളികള്‍ കൈകള്‍ കൊണ്ടാണ് പുസ്തകം ബൈന്‍ഡ് ചെയ്യുന്നത്. ഒരാഴ്ച കാലമായി സന്തോഷിന്റെ നേതൃത്വല്‍ തൊഴിലാളികള്‍ പുസ്തകത്തിന്റെ പണിപുരയിലാണ്. ഫെബ്രുവരി ഒന്ന് മുതല്‍ ജില്ലയില്‍ ആരംഭിക്കുന്ന ബുത്ത് തല യോഗങ്ങള്‍ക്ക് മുമ്പായി മിനിറ്റ്‌സ് പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് കോ-ഓഡിനേറ്റര്‍ ലെബീബ് ഹസ്സന്‍ അറിയിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് സി.സി.സിയുടെ നേതൃത്വത്തില്‍ ഇത്തരം ഒരു പ്രവൃത്തിചരിത്രത്തില്‍ ആദ്യമായാണ് സി.സി.സിയുടെ നേതൃത്വത്തില്‍ ഇത്തരം ഒരു പ്രവൃത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."