മോദി സര്‍ക്കാരിനെതിരേ പ്രതിഷേധ കൂട്ടായ്മ
കോഴിക്കോട്: ബഹുരാഷ്ട്ര കുത്തകകള്‍ക്കും വര്‍ഗീയ കോമരങ്ങള്‍ക്കും വേണ്ടിയുള്ള ഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു. മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മാനാഞ്ചിറയ്ക്ക് സമീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലയിലും പരാജയപ്പെട്ട മോദി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത് എല്ലാ വാഗ്ദാനവും കാറ്റില്‍പ്പറത്തിയാണ്. കോണ്‍ഗ്രസ് കാത്തുസൂക്ഷിച്ച മതേതര-ജനാധിപത്യ മൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് കെ.സി അബു അധ്യക്ഷനായി. ഇ വി ഉസ്മാന് കോയ, ഐ. മൂസ, കെ.പി ബാബു, പി. മൊയ്തീന്, എസ്.കെ അബൂബക്കര്‍, രമേശ് നമ്പിയത്ത്, പാലക്കണ്ടി മൊയ്തീന് അഹമ്മദ്, പി. ഗണേഷ്ബാബു, വി.പി ദുല്‍ക്കിഫില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."