HOME
DETAILS

പ്രവാചക ചര്യാ പഠനത്തിന് ശക്തി പകര്‍ന്ന് ഹദീസ് സമ്മേളനത്തിന് സമാപനം

  
backup
January 27 2017 | 19:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95-%e0%b4%9a%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

ദോഹ: ശൈഖ് അബ്ല്‌ല ബിന്‍ സൈദ് ആല്‍മഹ്മൂദ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് നടത്തിയ ഹദീസ് സമ്മേളനം പ്രവാചക ചര്യാ അധ്യാപനങ്ങളെ വിശദമായി പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ആഹ്വാനത്തോടെ സമാപിച്ചു.  കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഖത്തര്‍ ചാരിറ്റി ഹാളില്‍ ഇന്റര്‍നാഷ്ണല്‍ ഹദീസ് സെമിനാര്‍ സെക്രട്ടറിയും പ്രമുഖ ഹദീസ് പണ്ഡിതനുമായ ഡോ. ഹംസ അബ്ദുല്ല അല്‍മലബാരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ വ്യാഖ്യാനമെന്ന നിലക്ക് ഹദീസിനെ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ ഇസ്ലാമിക ലോകം ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹദീസുകളുടെ നിഷേധം അഞ്ജതയില്‍ നിന്ന് ഉണ്ടാകുന്നതാണ്. അത് പരിഹരിക്കനുള്ള ശ്രമമാണ് നടക്കേണ്ടത്. ഹദീസുകളെ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഇസ്ലാമിക ലോകം തയ്യാറാകണമെന്ന് ഡോ.ഹംസ അല്‍മലെബാരി ആവശ്യപ്പെട്ടു.
ഇസ്ലാമിക അധ്യാപനങ്ങളുടെ അടിസ്ഥാനങ്ങളിലെ രണ്ടാമത്തെ സ്രോതസ്സായ പ്രവാചക ചര്യയെ യഥാവിധി മനസ്സിലാക്കുന്നതിന് ഇത്തരം സമ്മേളനങ്ങള്‍ ഏറെ സഹായകരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അന്താരാഷ്ട്ര പണ്ഡിത സഭ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്യുദ്ദീന്‍  അല്‍ഖുറദാഗി അഭിപ്രായപ്പെട്ടു. പ്രവാചക സന്ദേശങ്ങളെ അവഗണിച്ച് ഖുര്‍ആനിന്റെ ആളുകളാണെന്ന് മേന്‍മ നടിക്കുന്നവരുണ്ട്. അവരോട് ചോദിക്കാനുള്ളത് നിങ്ങള്‍ ഖുര്‍ആനിനെ സ്‌നേഹിക്കുന്നൂവെങ്കില്‍ എങ്ങിനെയാണ് പ്രവാചക വചനങ്ങളെ നിഷേധിക്കുക. ഇസ്ലാമില്‍ പ്രവാചക ചര്യക്കുള്ള പദവി വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം സമ്മേളനങ്ങള്‍ ഈ മേഖലയില്‍ പുത്തനുണര്‍വ് നല്‍കുമെന്ന് ഡോ. ഖുറദാഗി പ്രത്യാശ പ്രകടിപ്പിച്ചു. ഹദീസിനെ യഥാവിധി പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇസ്ലാമിക പണ്ഡിത ലോകം നടത്തുന്ന ശ്രമങ്ങള്‍ പ്രത്യേകം എടുത്ത് പറയേണ്ടതാണ്.
സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.സി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രവാചക ചര്യയെ സംബന്ധിച്ച് നടക്കുന്ന ഈ പ്രത്യേക സമ്മേളനത്തിന് എല്ലാ വിധ അനുഗ്രങ്ങളും ഉണ്ടാകട്ടെയെന്ന് ഇസ്ലാമിക പണ്ഡിത സഭ അധ്യക്ഷന്‍ ഡോ.യൂസുഫുല്‍ ഖറദാവി ആശംസിച്ചതായി അധ്യക്ഷന്‍ സദസ്സിനെ അറിയിച്ചു.

ഹദീസ് പഠനത്തിന് ഒരു ആമുഖം' എന്ന വിഷയത്തില്‍ ഡോ: ബഹാഉദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. മലയാളികളുടെ പഠന ഗവേഷണ വേദിയായ റിസേര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഗ്രൂപ്പിന്റെ വാര്‍ഷിക സംക്ഷേപമായി പ്രസിദ്ധീകരിക്കുന്ന  'അവഗാഹനം' മാഗസിന്‍  ഡോ: ഖറദാവി, വിദാദ് ഗ്‌ളോബല്‍ എക്‌സലന്‍സ് സെന്റര്‍ ഗവേഷണ വിഭാഗം മേധാവി  പൊരുമയില്‍ മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. ആര്‍ ആന്റ് ഡി ഗ്രൂപ്പിന്റെ ബ്ലോഗ് ഉദ്ഘാടനം ഫരീദ് ഖലീല്‍ അസ്സ്വിദ്ദീഖി (ഖത്തര്‍ ചാരിറ്റി) നിര്‍വ്വഹിച്ചു.
നാല് സെഷനുകളിലായാണ് സമ്മേളനം നടന്നത്.  പ്രഗല്‍ഭ പണ്ഡിതന്‍മാരായ എം.വി മുഹമ്മദ് സലിം മൗലവി, മുഹമ്മദ് കാടേരി, ഖാസിമി അമിനിക്കാട്, കെ.അബ്ദുല്ല ഹസന്‍, മുജീബ് റഹ്മാന്‍ മദനി, ഇ.ന്‍ അബ്ദുല്‍ ഗഫാര്‍, അബ്ദുല്ലത്തീഫ്. എന്‍, ഖാസിമി അമിനിക്കാട്, ജംഷിദ് ഇബ്രാഹീം, അബ്ദുറസാഖ്. എം.എസ്, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ഖത്തറിലെ മലയാളികള്‍ക്കിടിയില്‍ ആദ്യമായാണ് ഇത്രയും ബൃഹ്ത്തായ ഹദീസ് സമ്മേളനം സംഘടിപ്പിച്ചത്.

ഇന്നലെ സമാപിച്ച ഹദീസ് സമ്മേളനത്തെ ഏറെ ശ്രദ്ധേയമാക്കിയത് പ്രവാസി മലയാളി സംഘടനകളുടെ പങ്കാളിത്തം. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന മിക്ക മുസ്ലിം സംഘടനാ പ്രതിനിധികളും ഈ സമ്മേളനത്തിന്റെ മുന്‍ നിരയില്‍ അണിനിരന്നത് കേരള മുസലിം ഐക്യത്തിന്റെ മാതൃക കൂടിയായി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത ചര്യയെ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും സഹായകമാകുന്ന തരത്തിലാണ് മ്മേളനം ആസൂത്രണം ചെയ്തത്. രണ്ട് ദിവസം നീണ്ട് നിന്ന സമ്മേളനത്തില്‍ പ്രഭാഷകരായും ശ്രോതാക്കളായും ഖത്തറിലെ മലയാളി മുസ്ലിം സംഘടനകളിലെ മുന്‍ നിര നേതാക്കള്‍ തന്നെ സംബന്ധിച്ചത് സമ്മേളനത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതായെന്ന് സംഘാടകള്‍ അഭിപ്രായപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago