HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ക്കായി ഹോമിയോപ്പതിയുടെ ജ്യോതിര്‍ഗമയ പദ്ധതി
backup
May 27 2016 | 03:05 AM
കോഴിക്കോട്: ആരോഗ്യരംഗത്തു ഹോമിയോപ്പതി ചികിത്സാരീതിയെ അവഗണിക്കാനാകില്ലെന്നും ഹോമിയോ ആശുപത്രികളില്‍ ആധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി. ഹോമിയോ വകുപ്പിന്റെ നേതൃത്വത്തില്‍ 12 വയസു മുതല്‍ 15 വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പൂത്തൂര്‍ യു.പി സ്കൂളില്‍ നടന്ന സൗജന്യ ആരോഗ്യ പരിശീലന പരിപാടിയായ ജ്യോതിര്‍ഗമയ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കവിത പുരുഷോത്തമന് അധ്യക്ഷയായി. ഡോ. എം പ്രേമചന്ദ്രന്, ഡോ. സ്മിത ഇ.ജെ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര് ശശി കോളോത്ത്, രജീന്ദ്രന്‍, പ്രൊഫ. സി.എന്‍ ബാലകൃഷ്ണ്‍, ഡോ. ഹരീഷ് ബാബു, ഡോ കെ.സി പ്രശോഭ് കുമാര്‍, ഡോ. ജുഹൈന സി.കെ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."