അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടി 3 ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമായി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ടി 3 ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമായി. മാര്‍ച്ച് രണ്ടാം വാരത്തോടെ ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി തുടങ്ങും. ലോകോത്തര നിലവാരത്തില്‍ 1100 കോടി രൂപ ചിലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതിന്റെ മുന്നോടിയായുള്ള എല്ലാവിധ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയായി.
2014 ഫെബ്രുവരിയില്‍ നിര്‍മ്മാണം ആരംഭിച്ച ടെര്‍മിനല്‍ റെക്കോഡ് വേഗത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ടി 3 ടെര്‍മിനല്‍ നിലവിലുള്ള അഭ്യന്തര, രാജ്യാന്തര റെര്മിനലുകളുടെ മൊത്തം വിസ്തൃതിയുടെ രണ്ടര ഇരട്ടിയോളം വലുപ്പം വരും.
യാത്രക്കാര്‍ക്ക് ഏറ്റവും വേഗത്തിലുള്ള സേവനം ലഭ്യമാക്കുന്നതിനായി 84 ചെക്ക് ഇന്‍ കൌണ്ടറുകള്‍, 80 എമിഗ്രേഷന്‍ കൌണ്ടറുകള്‍, ഏഷ്യയില്‍ ആദ്യമായി ഒന്നാം ലെവല്‍ മുതല്‍ 360 ഡിഗ്രി ഇമേജിങോടെ സി.ടി സ്കാനിംഗ് ബാഗേജ് ഹാന്‍ഡ് ലിംഗ് സംവിധാനം, പത്ത് എയ്റോ ബ്രിഡ്ജുകള്‍, 9 വിഷ്വല്‍ ഡോക്കിംഗ് ഗൈഡന്‍സ് സിസ്റ്റം, 10 എസ്ക്കലേറ്ററുകള്‍, 21 എലവേറ്ററുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ടെര്‍മിനല്‍ നിര്‍മ്മാണത്തിനും മറ്റ് സജ്ജീകരണങ്ങള്‍ക്കുമായി 637 കോടി രൂപയും, സുരക്ഷാ ഉപകരണങ്ങള്‍ക്കായി 212 കോടി രൂപയും, വിമാനത്തിലേക്ക് ബാഗേജുകള്‍ കയറ്റുന്നതിനുള്ള പ്രത്യേക സംവിധാനം, ഫ്ലൈ ഓവര്‍,കോറിഡോറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി 250 കോടിയോളം രൂപയുമാണ് ചിലവഴിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."