ഇസ്ലാമിക് ബാങ്കിന്റെ സാധ്യതകള്‍: സെമിനാര്‍ ശ്രദ്ധേയമായി
തൊടുപുഴ: എം. ഇ. എസ് ഇടുക്കി ജില്ലാ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് ഇസ്ലാമിക് ബാങ്കിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ തൊടുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. കേരളാ ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് ഡയറക്ടര്‍ ഡോ.വി.ബി.അലിയാര് വിഷയം അവതരിപ്പിച്ച് സംസാരിച്ചു. കാലഘട്ടം ആവശ്യപ്പെടുന്ന സാമ്പത്തിക മാനേജ്മെന്റ് ഇസ്ലാമിക് ബാങ്കിംഗ് ആണെന്നും അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സീറോ റേറ്റ് ഫൈനാന്‍സിംഗ് എന്ന് നാമകരണം ചെയ്ത് ഇത് നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അധികം വൈകാതെ ഈ വഴിക്ക് സഞ്ചരിച്ചു തുടങ്ങുമെന്നും കണക്കുകളുടെയും മറ്റും വെളിച്ചത്തില്‍ ഡോ. അലിയാര് സമര്‍ത്ഥിച്ചു.
എം.ഇ.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് വി.എം. അബ്ബാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി. അഡ്വ. പി.എച്ച്.ഹനീഫാ റാവുത്തര്‍ മോഡറേറ്ററായിരുന്നു. എം.ഇ.എസ്. സംസ്ഥാന കമ്മിറ്റിയംഗം പി.എ.മുഹമ്മദ് സാലിഹ്, ഷാജിമോന്‍ പുഴക്കര, ബാസിത് ഹസന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."