പൂവരണി പെണ്‍വാണിഭക്കേസ്: ഒന്നാം പ്രതിക്ക് 25 വര്‍ഷം തടവ്, 4 ലക്ഷം രൂപ പിഴ
കോട്ടയം: പൂവരണി പെണ്‍വാണിഭക്കേസില്‍ ഒന്നാം പ്രതി ലിസി റോയ്ക്ക് 25 വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും.
രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് 6 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കോട്ടയം ഡിസട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ആണ് ശിക്ഷ വിധിച്ചത്.
കേസില്‍ മുഖ്യപ്രതി ലിസി അടക്കം ആറ് പേര് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. അഞ്ചു പേരെ കോടതി വെറുതെ വിട്ടു. ലിസി, ജോമിന്, ജ്യോതിഷ്,തങ്കമണി, സനീഷ്കുമാര്, രാജി എന്നിവരാണ് കുറ്റക്കാര്‍. സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷന് തിരിച്ചടിയായി. വിധി സമൂഹത്തിന് സന്ദേശമാകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
പൂവരണി പെണ്വാണിഭത്തിനുപിന്നിലെ ചുരുളഴിയുന്നത് പെണ്‍കുട്ടി മരിച്ച് 18 ദിവസങ്ങള്‍ക്കുശേഷമാണ്. സാധാരണക്കാരായ കുട്ടിയുടെ മാതാപിതാക്കള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞപ്പോള്‍ ആനി ബാബു എന്ന സാമൂഹിക പ്രവര്‍ത്തകയാണ് കുറ്റകൃത്യം പൊലിസിനു മുന്നിലെത്തിക്കുന്നത്.
2008 മേയ് മാസത്തിലാണു എയ്ഡ്സ് ബാധിതയായി പതിനാലുകാരിയായ പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളജില്‍ മരിച്ചത്. കടുത്ത പനിയും മഞ്ഞപ്പിത്തവും ബാധിച്ച് പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നപ്പോള്‍ കൂട്ടിരുന്നത് മുഖ്യപ്രതിയും ബന്ധുവുമായ ലിസി തന്നെയായിരുന്നു.
തന്റെ കുട്ടിയുടെ രോഗം മാറാത്തതെന്താണെന്ന് ഡോക്ടറോട് ചോദിച്ചപ്പോഴാണ് എയ്ഡ്സാണെന്ന മറുപടി ഡോക്ടറില്‍ നിന്ന് അമ്മയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്നാണു അമ്മയോടു പെണ്‍കുട്ടി പീഡനത്തിരയായ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."