ഇത് രാഷ്ട്രങ്ങള്‍ക്കിടയില്‍ മതില്‍ പണിയേണ്ട സമയമല്ലെന്ന് ഹസന്‍ റൂഹാനി
തെഹ്‌റാന്‍: ട്രംപിനെതിരേ വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്ത്. ഇത് രാഷ്ട്രങ്ങള്‍ക്കിടയില്‍ മതില്‍ പണിയാനുള്ള നേരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള വ്യാപാരബന്ധം എടുത്തുകളയാനുള്ള നീക്കങ്ങള്‍ ട്രംപ് നടത്തിക്കൊണ്ടിരിക്കെയാണ് റൂഹാനിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള പണത്തിനായി മെക്‌സിക്കോയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നികുതി വര്‍ധിപ്പിച്ചിരുന്നു. 20 ശതമാനമാണ് ഇറക്കുമതി നികുതി വര്‍ധിപ്പിച്ചത്. ഇത് രാഷ്ട്രങ്ങള്‍ക്കിടയില്‍ മതില്‍ പണിയാനുള്ള സമയമല്ലെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ബര്‍ലിന്‍ മതില്‍ തകര്‍ന്നു കഴിഞ്ഞ കാര്യം അവര്‍ മറന്നിരിക്കുകയാണെന്നും റൂഹാനി പറഞ്ഞു. വ്യാപാര ബന്ധങ്ങളിലൂടെ ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ അടുത്ത് ഇടപഴകേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."