HOME
DETAILS

പദ്ധതി നടത്തിപ്പില്‍ സജീവ ശ്രദ്ധവേണമെന്ന് ജില്ലാ വികസന സമിതി

  
backup
January 29 2017 | 02:01 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%9c%e0%b5%80

തൊടുപുഴ: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം അവശേഷിക്കേ പദ്ധതി നടത്തിപ്പില്‍ സജീവമായി പങ്കെടുത്ത് ലക്ഷ്യം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായ മേല്‍നോട്ടം വഹിക്കണം. പദ്ധതി നടത്തിപ്പില്‍ ജില്ലയ്ക്കുള്ള മുന്‍നിര സ്ഥാനം നിലനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധവേണമെന്നും എ.ഡി.എം കെ.കെ.ആര്‍. പ്രസാദിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന സമിതി നിര്‍ദേശിച്ചു.
ജില്ലാ വികസന സമിതിയോഗം ചേരുന്ന സമയം ജില്ലയില്‍ മറ്റ് സര്‍ക്കാര്‍ പരിപാടികള്‍ വയ്ക്കരുതെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ നിയമാനുസൃതമായി നടപ്പിലാക്കാന്‍ നടപടി കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു. റീസര്‍വെ നടപടികളുടെ ജില്ലാതല അവലോകനം എല്ലാമാസവും കലക്ടറേറ്റില്‍ നടക്കുന്നുണ്ടെന്ന് സമിതിയെ അറിയിച്ചു. സര്‍വെ പരാതികള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ അപേക്ഷകള്‍ക്ക് ആനുപാതികമായി നിയമിച്ചിട്ടുണ്ട്. പട്ടയം നല്‍കാനുള്ള നടപടികളും ജില്ലയില്‍ ഊര്‍ജിതമായി നടക്കുകയാണ്. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ സജ്ജമായി വരികയാണെന്ന് ഡി.എം.ഒ അറിയിച്ചു. ദേവികുളം സി.എച്ച്.സി കെട്ടിടം അടിയന്തിരമായി കൈമാറാന്‍ ജില്ലാ വികസന സമിതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാപഞ്ചായത്തിന്റെ കെട്ടിടം വാടകയ്ക്ക് ലഭിക്കുകയും മറ്റ് സൗകര്യങ്ങള്‍ ലഭ്യമാകുകയും ചെയ്യുന്ന മുറയ്ക്ക് ചെറുതോണിയില്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിക്കുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു. ലഹരി വസ്തുക്കളുടെ വില്‍പ്പന തടയാന്‍ വിദ്യാലയ പരിസരങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാത്രികാല പെട്രോളിങിന് സ്‌പെഷ്യല്‍ സ്‌ക്വാഡ്, നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വികസന സമിതി യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

latest
  •  19 hours ago
No Image

ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  19 hours ago
No Image

കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  19 hours ago
No Image

റമദാന്‍ ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു

International
  •  20 hours ago
No Image

ദുബൈയില്‍ ഏതാനും മാസത്തെ ഫീസ് അടച്ചില്ലെങ്കില്‍ കുട്ടികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും തടയാന്‍ സ്‌കൂളുകള്‍ക്ക് കഴിയുമോ?

uae
  •  20 hours ago
No Image

ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു, യുഎഇയില്‍ പാചകക്കാരുടെ നിയമനച്ചെലവില്‍ വന്‍വര്‍ധന

uae
  •  20 hours ago
No Image

പണം നല്‍കിയില്ല, 2 പേരെ കൂടി കൊല്ലാന്‍ അഫാന്‍ പദ്ധതിയിട്ടു, നിര്‍ണായക വെളിപ്പെടുത്തല്‍

Kerala
  •  20 hours ago
No Image

UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം? 

uae
  •  21 hours ago
No Image

നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് ആശാവര്‍ക്കര്‍മാരെ പെരുമഴയത്ത് നിര്‍ത്തി പൊലിസ്  

Kerala
  •  21 hours ago
No Image

സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു

Kerala
  •  a day ago