HOME
DETAILS

ഓൺ ഗോളിൽ വിജയം നഷ്ടമായി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനിലപൂട്ട്

  
Web Desk
March 01, 2025 | 3:56 PM

Kerala Blasters vs Jamshedpur Fc Match Draw in Indian Super League

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ കുരുക്കിയത്. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-2-3-1 എന്ന ഫോർമേഷനിലായിരുന്നു ഇരു ടീമുകളും കളത്തിലിറങ്ങിയത്. 

മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു ആദ്യം ഗോൾ നേടിയത്. മത്സരത്തിന്റെ 35ാം മിനിറ്റിൽ കൂറോ സിങ്ങിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടിയത്. പന്തുമായി ഒറ്റക്ക് മുന്നേറിയ താരം ജംഷഡ്പൂർ പോസ്റ്റിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. ഒടുവിൽ ആദ്യ പകുതി എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മിലോസിന്റെ ഓൺ ഗോളിലൂടെ ജംഷഡ്പൂർ സമനില പിടിക്കുകയായിരുന്നു. നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനൽ യോഗ്യത നേടാൻ സാധിക്കാതെ പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ലീഗിലെ ബാക്കി മത്സരങ്ങൾ വിജയിച്ചുകൊണ്ട് സീസൺ അവസാനിപ്പിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യത്തിന് കൂടിയാണ് ഈ സമനിലയിലൂടെ തിരിച്ചടിയേറ്റിരിക്കുന്നത്.

മത്സരത്തിൽ ബോൾ പൊസഷിനിൽ കേരളം ആയിരുന്നു മുന്നിട്ടു നിന്നിരുന്നത്. 56 ശതമാനം ബോൾ പൊസഷനാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 13 ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്‌സ് എതിർപോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ രണ്ട് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത്‌ 14 ഷോട്ടുകൾ ആയിരുന്നു ജംഷഡ്പൂർ എഫ്സി ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിലേക്ക് ഉന്നം വെച്ചത്. ഇതിൽ രണ്ട് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു.

സമനിലയോടെ 22 മത്സരങ്ങളിൽ നിന്നും 12 വിജയവും രണ്ട് സമനിലയും എട്ട് തോൽവിയും അടക്കം 38 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ജംഷഡ്പൂർ. ഇത്ര തന്നെ മത്സരങ്ങളിൽ നിന്നും ഏഴ് വിജയവും നാല് സമനിലയും 11 തോൽവിയും ഉൾപ്പടെ 25 പോയിന്റുമായി ഒമ്പതാം സ്ഥാനത്തുമാണ് ബ്ലാസ്റ്റേഴ്‌സ്.

മാർച്ച്‌ ഏഴിന് മുംബൈ സിറ്റിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മാർച്ച്‌ അഞ്ചിന് നടക്കുന്ന മത്സരത്തിൽ ഒഡിഷ എഫ്സിയാണ് ജംഷഡ്പൂരിന്റെ എതിരാളികൾ. ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടായ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സാണ് വേദി.

Kerala Blasters vs Jamshedpur Fc Match Draw in Indian Super League



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് കോടിയുടെ ഇൻഷൂറൻസ് തട്ടിയെടുക്കാൻ മക്കൾ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി

Kerala
  •  7 days ago
No Image

ഗില്ലിനെ ടി-20 ലോകകപ്പിനുള്ള ടീമിലെടുക്കാത്തതിന്റെ കാരണം അതാണ്: അഗാർക്കർ

Cricket
  •  7 days ago
No Image

കണ്ണൂരില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

Kerala
  •  7 days ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  7 days ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  7 days ago
No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  7 days ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  7 days ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  7 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  7 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  7 days ago