മുസ്ലിം യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുതുടങ്ങി; ട്രംപിനെതിരെ വ്യാപക പ്രതിഷേധം
വാഷിങ്ടണ്‍: ഇസ്ലാമിക് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് യു.എസില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് വന്നതിന് തൊട്ടുപിന്നാലെ ന്യൂയോര്‍ക്ക് വിമാനത്തില്‍ വന്നിറങ്ങിയ രണ്ട് ഇറാഖി സ്വദേശികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവര്‍ക്ക് വിസ നേരത്തെ അനുവദിച്ചിരുന്നെങ്കിലും പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് പൊലിസ് അറിയിച്ചു.
ഇന്നലെ ഈജിപ്തിലെ കൈറോ വിമാനത്താവളത്തില്‍ അമേരിക്കയിലേക്ക് യാത്ര പുറപ്പെട്ട ഇറാഖ്, യമന്‍ പൗരന്മാരെ തടഞ്ഞു വെച്ചിരുന്നു. ഈജിപ്ത് എയര്‍ വിമാനത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ജോണ്‍ ഓഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടാനൊരുങ്ങിയ അഞ്ചു ഇറാഖി പൗരന്മാരെയും ഒരു യമന്‍ പൗരനേയുമാണ് യാത്ര നിഷേധിച്ചു തടഞ്ഞു വെച്ചത്
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാരെ വിലക്കുന്ന നടപടികള്‍ ഏര്‍പ്പെടുത്തി തുടങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്, സുഡാന്, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."