HOME
DETAILS

നിലമ്പൂര്‍ ജില്ലാ ആശുപത്രി: ഡോക്ടര്‍മാരുടെ കൈയാങ്കളിക്ക് പിന്നില്‍ 'ഒപ്പിട്ടു മുങ്ങല്‍'

  
backup
January 29 2017 | 04:01 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4-6

നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ സ്‌പെഷലൈസ്ഡ് ഡോക്ടര്‍മാരില്‍ ഒരു വിഭാഗം ഒപ്പിട്ടു മുങ്ങുന്നതു പതിവാകുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടിക്ക് സൂപ്രണ്ട് മുതിര്‍ന്നതോടെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. 26ന് ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. സീമാമുവും നേത്രരോഗ വിദഗ്ധന്‍ ഡോ. ജലാലും തമ്മിലുള്ള അടിപിടി ഇതിന്റെ തുര്‍ച്ച മാത്രമാണെന്നു വിലയിരുത്തപ്പെടുന്നു.
ആശുപത്രിയില്‍ നേത്ര-ദന്ത-ഓര്‍ത്തോ വിഭാഗങ്ങളെ സംബന്ധിച്ച് പരാതി നേരത്തേതന്നെ ഉയര്‍ന്നതാണ്. ഇവയില്‍ നേത്ര-ദന്ത വിഭാഗങ്ങള്‍ക്കു പ്രത്യേകം ഉപകരണങ്ങള്‍ സംവിധാനം ചെയ്ത മുറികള്‍തന്നെയുണ്ട്. ആധുനിക സംവിധാനങ്ങളുള്ള ഉപകരണങ്ങളും ഇവിടങ്ങളിലുണ്ട്. ഒ.പി സമയം കൂടുതലും ഈ രണ്ടു മുറികളും അടച്ചിട്ട നിലയിലായിരിക്കുമെന്ന് ആശുപത്രിയിലെത്തുന്ന രോഗികള്‍ ആരോപിക്കുന്നു. രജിസ്റ്ററില്‍ ഒപ്പിട്ടു മുങ്ങുകയാണ് ചിലര്‍ ചെയ്യുന്നതെന്നാണ് ആരോപണം.
ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കു വരുന്ന രോഗികള്‍ക്കു മതിയായ പരിശോധനയും ആശുപത്രിയില്‍നിന്നു ലഭിക്കാറില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍, ഇവിടെയുള്ള സ്‌പെഷലൈസ്ഡ് ഡോക്ടര്‍മാരില്‍ ചിലര്‍ അവരുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തു കൂടുതലായി രോഗികള്‍ക്ക് പരിഗണന നല്‍കുന്നതായും പറയുന്നു. ആശുപത്രിയിലെ കോള്‍ ഡ്യൂട്ടി ചെയ്യുന്നതിലും ചില ഡോക്ടര്‍മാര്‍ അംലഭാവം കാണിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. എച്ച്.എം.സിയില്‍നിന്നും രോഗികളില്‍നിന്നും നിരന്തരം പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു സൂപ്രണ്ട് കര്‍ശന പരിശോധന തുടങ്ങിയതോടെ മുങ്ങുന്ന ഡോക്ടര്‍മാരുടെ പ്രതിഷേധവും കനത്തു. ഇതാണ് പിന്നീട് ജില്ലാ ആശുപത്രിയുടെ അന്തസിന് കളങ്കമേല്‍ക്കുന്ന സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്.
ആശുപത്രിയില്‍ ഒരു ഡോക്ടര്‍ നിലമ്പൂര്‍ രാധാ വധക്കേസിലെ പ്രതി ബിജു നായരുമായി അടുത്ത ബന്ധമുള്ള ആളാണ്. മരുന്ന് കമ്പനികളുമായി ബന്ധപ്പെട്ടു ചില ഡോക്ടര്‍മാര്‍ കമ്മിഷന്‍ കൈപ്പറ്റുന്നതും ആരോപണമുയര്‍ന്നിരുന്നു. ഇതു തടയാന്‍ ശ്രമിച്ചതാണ് ഡോക്ടര്‍മാരില്‍ ഒരു വിഭാഗം സൂപ്രണ്ടിനെതിരേ രംഗത്തുവരാനിടയാക്കിയതെന്നാണ് ആരോപണം. അതേസമയം, സൂപ്രണ്ടിനെ അനുകൂലിച്ച് ആശുപത്രിയിലെ ജീവനക്കാരും ഒരു വിഭാഗം ഡോക്ടര്‍മാരും രംഗത്തുവന്നിട്ടുണ്ട്.
ഒ.പി സമയം ആരംഭിക്കുന്ന സമയത്തു പോലും ഡോക്ടര്‍മാരില്‍ ചിലര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. മണിക്കൂറുകള്‍ കഴിഞ്ഞാണ് അവര്‍ ഒ.പിയിലെത്തുന്നത്. ഒ.പി സമയം തീരുന്നതിനു മുന്‍പു മുങ്ങുന്നതും പതിവാണ്. ആശുപത്രിയിലെ ഭൂരിഭാഗം ഡോക്ടര്‍മാരെയും മാറ്റി ജനങ്ങളോട് കൂടുതല്‍ സേവനോന്മുഖരായവരെ നിയമിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago