ഗള്‍ഫിലെങ്ങും മനുഷ്യജാലിക
കുവൈത്ത് സിറ്റി /മനാമ/മക്ക: ഗള്‍ഫില്‍ വിവിധയിടങ്ങളില്‍ മനുഷ്യജാലിക സംഘടിപ്പിച്ചു. കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അബ്ബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യജാലിക വൈസ് ചെയര്‍മാന്‍ ഹംസ ബാഖവി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് കൗണ്‍സില്‍ പ്രസിഡന്റ് ശംസുദ്ധീന്‍ ഫൈസി അധ്യക്ഷനായി. ഉസ്മാന്‍ ദാരിമി, മുസ്തഫ ദാരിമി, ഇസ്മായില്‍ ഹുദവി, നാസര്‍ കോഡൂര്‍ സംസാരിച്ചു.
മനാമയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യജാലിക സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് അഷ്‌റഫ് അന്‍വരി ചേലക്കര അധ്യക്ഷത വഹിച്ചു.
എസ്.വൈ.എസ് കേരള സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ബഹ്‌റൈന്‍ പ്രസിഡന്റ് എസ്.വി ജലീല്‍, ശൈലേഷ്, ചെമ്പന്‍ ജലാല്‍, റഫീഖ് അബ്ദുല്ല, കെ.ടി സലീം, എസ്.എം അബ്ദുല്‍ വാഹിദ്, വി.കെ കുഞ്ഞുമുഹമ്മദ് ഹാജി, മുസ്തഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി, ഹാഫിള് ശറഫുദ്ധീന്‍ മൗലവി, നവാസ് കൊല്ലം, അബ്ദുല്‍ മജീദ് ചോലക്കോട് സംസാരിച്ചു.
എസ്.കെ.ഐ.സി മക്ക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മനുഷ്യ ജാലിക സയ്യിദ് അമീര്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മക്ക എസ്.കെ.ഐ.സി ചെയര്‍മാന്‍ അബ്ദു നാസ്വിര്‍ അന്‍വരി അധ്യക്ഷത വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് വര്‍ക്കിങ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഒമാനൂര്‍ അബ്ദുറഹ്മാന്‍, അഷ്‌റഫ് മിസ്ബാഹി, മുജീബ് പൂക്കോട്ടൂര്‍, ശനിയാസ് കുന്നിക്കോട്, ഖാസിം ദാരിമി മംഗലാപുരം, ഉമര്‍ ഫൈസി മണ്ണാര്‍മല, റഫീഖ് ഫൈസി മണ്ണാര്‍ക്കാട്, സൈനുദ്ദീന്‍ പാലോളി, സുലൈമാന്‍ മാളിയേക്കല്‍, നാസര്‍ കിന്‍സാറ, ലത്തീഫ് മംഗലാപുരം, ഫരീദ് ഐക്കരപ്പടി, സ്വലാഹുദീന്‍ വാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."