HOME
DETAILS

മരിയയും രുഗ്മയും അഞ്ജുബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷനിലേക്ക്

  
backup
May 27 2016 | 19:05 PM

%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%82-%e0%b4%b0%e0%b5%81%e0%b4%97%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9c%e0%b5%81%e0%b4%ac%e0%b5%8b

തേഞ്ഞിപ്പലം : ദേശീയ ജൂനിയര്‍ താരങ്ങളായ കേരളത്തിന്റെ മരിയ ജയ്‌സണും രുഗ്മ ഉദയനും പരിശീലനത്തിനായി ഇതിഹാസങ്ങളുടെ കീഴിലേക്ക്. ഒളിംപിക്‌സ് സ്വപ്നങ്ങളിലേക്ക് ചിറകു വിടര്‍ത്തി പറക്കാന്‍ ലക്ഷ്യമിട്ട് ഇരുവരും അഞ്ജുബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷനില്‍ പ്രവേശനം നേടി. ലോക ജംപിങ് പിറ്റിലെ ഇതിഹാസങ്ങളായ മൈക്കല്‍ പവലിന്റെയും മൈക്ക് കേണ്‍ലേയുടെയും ശിക്ഷണത്തിലേക്കാണ് ഇരുവരും അഞ്ജുബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷനിലൂടെ എത്തുന്നത്. പോള്‍വോള്‍ട്ട് ഉപേക്ഷിച്ചാണ് മരിയ ലോംങ്ജംപിലേക്ക് വഴിമാറുന്നത്. 

അഞ്ചു വര്‍ഷക്കാലമായി ദേശീയ സംസ്ഥാന സ്‌കൂള്‍ മീറ്റുകളിലും ദേശീയ ജൂനിയര്‍ മീറ്റുകളിലും എതിരാളികളില്ലാതെയാണ് ഉയരങ്ങളുടെ ക്രോസ്ബാറുകള്‍ മരിയ ജയ്‌സണ്‍ താണ്ടിയത്.
രുഗ്മ ഉദയനാവട്ടെ ദേശീയ സ്‌കൂള്‍ മീറ്റിലെ സ്വര്‍ണ ജേതാവാണ്. മികച്ച പരിശീലനവും ഉന്നത പഠനത്തിനുള്ള സൗകര്യങ്ങളും അഞ്ജുബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷനില്‍ നിന്നും ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് ഇരുവരും കേരളം വിടാന്‍ തീരുമാനിച്ചത്. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ ഇരുവര്‍ക്കും ബംഗളൂരുവിലെ ജെയിന്‍ കോളജിലാണ് ഉന്നത പഠനത്തിന് പ്രവേശനം ഒരുക്കിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  5 days ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  5 days ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  5 days ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  5 days ago
No Image

' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  5 days ago
No Image

അശ്രദ്ധമായി വാഹനമോടിച്ചു; ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തി ദുബൈ പൊലിസ്

uae
  •  5 days ago
No Image

കുതിപ്പ് തുടർന്ന് പൊന്ന്; 24 കാരറ്റിന് 440.5 ദിർഹം, 22 കാരറ്റിന് 408 ദിർഹം

uae
  •  5 days ago
No Image

യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി

National
  •  5 days ago
No Image

ഫ്ലൈ ബെറ്റർ വാക്കിൽ മാത്രമല്ല; തുടർച്ചയായ ആറം തവണയും APEX വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ് എയർലൈൻസ്

uae
  •  5 days ago
No Image

അച്ഛനും മക്കളും ടിവി കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടികള്‍ക്ക് ഛര്‍ദ്ദി; അവശരായി കുട്ടികള്‍ മരിച്ചു, കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ്

Kerala
  •  5 days ago